NEWSVIDEOSviralWORLD

നിയന്ത്രണം നഷ്ടപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണ് വിമാനം; ട്രെയിൻ ഇടിച്ചുകയറുന്നതിന് സെക്കൻറുകൾക്ക് മുമ്പ് പൈലറ്റിനെ രക്ഷിച്ച് സുരക്ഷ സേന; ആരെയും അത്ഭുതപെടുത്തുന്ന വീഡിയോ…

ലോസ് ഏഞ്ചലസ്: മരണത്തെ നേരിൽ കണ്ട നിമിഷങ്ങളെ പറ്റി പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് അമേരിക്കയിലെ ലോസ് ഏഞ്ചലസ്. നിയന്ത്രണം നഷ്ടപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണ വിമാനത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുന്നതിന് സെക്കൻറുകൾക്ക് മുമ്പായി സുരക്ഷ സേന പൈലറ്റിനെ രക്ഷപ്പെടുത്തുന്നതി​ൻറെ നടുക്കുന്ന സംഭവം. ഇതി​ന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

ഫുട്ട് ഹിൽ ഡിവിഷൻ ഉദ്യോഗസ്ഥരാണ് ഈ ധീര രക്ഷപ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ പക്കോയിമ പരിസരത്തുള്ള വൈറ്റ്മാൻ എയർപോർട്ട് റൺവേയ്ക്ക് സമാന്തരമായി പോകുന്ന റെയിൽവേ ട്രാക്കിലേക്കാണ് ചെറുവിമാനം തകർന്ന് വീണത്. രക്ഷപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥ​ൻറെ ശരീരത്തിൽ ഘടിപ്പിച്ച കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ അപകടത്തി​ൻറെ തീവ്രത വ്യക്തമാകുന്നു.

രക്തം വാർന്ന പൈലറ്റി​ൻറെ മുഖം ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹത്തെ വിമാനത്തിൽനിന്നും പുറത്തെടുത്ത് നിമിഷങ്ങൾക്കകം അതിവേഗത്തിലെത്തിയ ട്രെയിൻ വിമാനത്തെ ഇടിക്കുന്നതും വിഡിയോയിലുണ്ട്. അതിവേഗത്തിൽ വന്ന ട്രെയിൻ വിമാനത്തെ ഇടിച്ചുതെറിപ്പിച്ചു. ട്രെയിനിന് മുന്നിൽനിന്നും വലിച്ചിഴച്ചാണ് സുരക്ഷ ജീവനക്കാർ പൈലറ്റിനെ രക്ഷപ്പെടുത്തിയത്. ഒറ്റ എഞ്ചിൻ വിമാനത്തി​ൻറെ ശക്തി നഷ്ടപ്പെട്ടതാണ് അപകട കാരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്.എ.എയും അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close