KERALANEWSTop News

നാളെ ഒരു ജില്ലയിലും ഓറഞ്ച് അലേർട്ടില്ല; ഇന്ന് ഓറഞ്ച് അലേർട്ട് മൂന്ന് ജില്ലകളിൽ മാത്രം; സംസ്ഥാനത്ത് മഴഭീതി കുറയുന്നു

സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. നാളെ ഒരു ജില്ലയിലും ഓറഞ്ച് അലേർട്ട് ഇല്ല. ഇന്ന് മൂന്ന് ജില്ലകളിൽ ഒഴികെ ബാക്കി എല്ലാ ജില്ലകളിലെയും ഓറഞ്ച് അലേർട്ട് ഒഴിവാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്.

എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ആലപ്പുഴ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നനായിരുന്നു നേരത്തെ കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും 22ന് 13 ജില്ലകളിലും നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 20നും 22നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം,കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. കേരള,കർണാടക,തമിഴ്നാട്,ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close