KERALANEWSTop News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഉച്ച കഴിഞ്ഞ് ശക്തമായ മഴയ് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതീവ ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം നൽകി. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് ഇല്ല.

തമിഴ്നാടിന്‍റെ തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിലാണ് മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. യെല്ലോ അലര്‍ട്ടാണെന്ന് കരുതി ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കാലവർഷം അവസാനിക്കുന്ന ദിവസം തന്നെ തുലാവർഷം തുടങ്ങുന്നത് അപൂർവ്വമായത് കൊണ്ട് തന്നെ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. മണിക്കൂറിൽ 40 വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം 25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close