INDIANEWSTrending

ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; അമ്മാവന് വധശിക്ഷ; സെപ്റ്റംബർ 20ന് നടന്ന കൊലപാതകം വിചാരണ പൂർത്തിയാക്കിയത് 11 ദിവസം കൊണ്ട്

ജോധ്പുർ: രാജസ്ഥാനിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് വധശിക്ഷ. സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. സഹോദരിയുടെ മകളെയാണ് 25കാരനായ അമ്മയുടെ സഹോദരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചത്.

സെപ്റ്റംബർ 20ന് നടന്ന കൊലപാതകം 11 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. പ്രതിയായ 25കാരൻ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അപൂർവങ്ങളിൽ അപൂർവമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടർ സുമേർ സിങ്ങാണ് കോടതിയിൽ വാദിച്ചത്. പൊലീസ് അന്വേഷണം വളരെ വേഗത്തിലായിരുന്നു.

ആറുദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 29 പ്രതികളെ വിസ്തരിച്ചു. ഒരു സാക്ഷിയെ മാത്രമാണ് പ്രതിഭാഗം ഹാജരാക്കിയത്. പ്രതി മാനസിക വൈകല്യമുള്ളയാളാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാനസികമായി യാതൊരു പ്രശ്‌നവുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും കോടതി നിരീക്ഷിച്ചു.

കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തിൽ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവം കുട്ടി പുറത്തുപറയുമെന്ന ഭീതിയാൽ കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. അമ്മയുടെ പരാതിയിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിച്ചു. അന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 25കാരനെ 20 വർഷം തടവിന് ശിക്ഷിച്ചതും ഈ മാസമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close