KERALANEWSTop News

സിപിഎം മറയൂർ ഏരിയാകമ്മിറ്റി അംഗം പാർട്ടി വിട്ട് സിപിഐയിലേക്ക്; രാമരാജിന് പിന്നാലെ 31 കമ്മിറ്റി അംഗങ്ങളും 326 പ്രവർത്തകരും പുറത്തേയ്ക്ക്; പാർട്ടി വിടുന്നത് കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്

ദീർഘനാളായി പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്കൊടുവിൽ സിപിഎം മറയൂർ ഏരിയാകമ്മിറ്റി അംഗവും വട്ടവട പഞ്ചായത്ത് മുൻ പ്രസിഡന്റുമായ രാമരാജ് സിപിഎം വിട്ടു. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന തർക്കത്തെ തുടർന്നാണ് പാർട്ടി വിടുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാമരാജിനൊപ്പം ബ്രാഞ്ച് കമ്മിറ്റിയിലെ 31 അംഗങ്ങളും 326 സിപിഎം പ്രവർത്തകരും സിപിഎം വിട്ടു. സിപിഎം വിട്ട ഇവർ രാമരാജിനൊപ്പം ഒക്ടോബർ 16 ന് സിപിഐയിൽ ചേരും.

കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നാളുകളായി തർക്കം നില നിന്നിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം കുറിഞ്ഞി ഉദ്യാനത്തിൽ സ്ഥിരതാമസമാക്കിയവരെ സംരക്ഷിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ സെക്രെട്ടറിയേറ്റ് അംഗമായ ശശി ഇടപെട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ചയിൽ കുറിഞ്ഞി ഉദ്യാനത്തിലെ താമസക്കാർ കയ്യേറ്റക്കാരാണെന്ന് ശശി പറഞ്ഞു. ആ പരാമർശത്തെ രാംരാജ് അപ്പോൾ തന്നെ എതിർക്കുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അപ്പോൾ തന്നെ ഏരിയ കമ്മിറ്റിയിൽ നിന്നും, ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും താൻ രാജി വെക്കുകയാണെന്ന് രാമരാജ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാർട്ടി വിട്ടതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ മത്സരിച്ച വാർഡുകളിലെല്ലാം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാമരാജ്. മുൻ എംഎൽഎ എസ് രാജേന്ദ്രനെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കൂടിയാണ് ഇദ്ദേഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close