Breaking NewsINDIANEWS

പതിനാറുകാരിയെ ബലാത്സം​ഗം ചെയ്തയാളെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു; മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്ന് പിതാവ്

ചെന്നൈ: പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. സീയാർ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. സ്വകാര്യ ബസ് ഡ്രൈവറാണ് മുരുകൻ. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകൻ ബലാത്സംഗത്തിന് ഇരയാക്കിയത്.

ആറുമാസം മുൻപ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് മുരുകൻ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലിൽ നിന്നെത്തിയ മുരുകനോട് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വെട്ടേറ്റു പിടയുന്ന മുരുകനെയാണു കണ്ടത്. വൈകാതെ ഇയാൾ മരിച്ചു.

പരസ്യ ഭീഷണിയെ പറ്റി അറിവുണ്ടായിരുന്ന പൊലീസ് പെൺകുട്ടിയുടെ അച്ഛനെയും രണ്ടു ആൺമക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെൺമക്കളെ മാനസികമായി തകർക്കുമെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close