Breaking NewsKERALANEWS

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടിൽ പോയ കുട്ടിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിൻ പിടിയിലായത്.

നടന്ന കാര്യങ്ങൾ പുറത്തുപറയരുതെന്ന് പാസ്റ്റർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുക്കാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close