NEWSSPORTS

അഫ്ഗാൻ സ്പിൻ മാന്ത്രികന് ഇന്ന് 23ാം ജന്മദിനം

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ മുൻ ക്യാപ്റ്റനും ലെഗ് സ്പിൻ മാന്ത്രികനുമായ റഷീദ് ഖാന് ഇന്ന് 23ാം ജന്മദിനം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് റഷീദ്, ലോകമെമ്പാടുമുള്ള ലീഗ് ഫ്രാഞ്ചൈസികൾ മുഴുവൻ തങ്ങളുടെ ടീമിലേക്ക് ഇദ്ദേഹത്തെ ഉൾപ്പെടുത്താനുള്ള കാരണവും ഇതാണ്. റഷീദിന് ആശംസകൾ അറിയിച്ചു നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുന്നതിനു പുറമേ, ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും റഷീദ് കളിക്കുന്നു, വെറും അഞ്ച് വർഷത്തിനുള്ളിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ കളിക്കാരിൽ ഒരാളായി അദ്ദേഹം നിലയുറപ്പിച്ചു. കഴിഞ്ഞ വർഷം മൂന്ന് ഫോർമാറ്റുകളിലും റഷീദ് അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഇരുപതാം വയസ്സിൽ ഒരു ടെസ്റ്റ് ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായി റഷീദ് മാറി. നിലവിൽ ഐപിഎൽ 2021-ലെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാൻ റഷീദ് നിലവിൽ യുഎഇയിലാണ്. സെപ്റ്റംബർ 22-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ കളി. 5 ടെസ്റ്റിൽ നിന്ന് 34 വിക്കറ്റുകളും 74 ഏകദിനങ്ങളിൽ നിന്ന് 140 വിക്കറ്റുകളും 51 അന്താരാഷ്‌ട്ര ടി20കളിൽ നിന്ന് 95 വിക്കറ്റുകളും റഷീദ് ഖാൻ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ 69 മത്സരങ്ങളിൽ നിന്ന് 85 വിക്കറ്റുകളാണ്‌ റഷീദ് സ്വന്തമാക്കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close