ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്, റേഷൻ കാർഡുകൾ എന്നിവ ഉടൻ നൽകണമെന്ന് സുപ്രീം കോടതി നിർദേശം. തൊഴിൽ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു കൂടാതെ റേഷൻ കാർഡില്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത് തുടരണമെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്. കോവിഡ് മഹാമാരി മൂലം ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച് സന്നദ്ധ സംഘടനയായ ‘ദർബാർ മഹിളാ സമൻവയ കമ്മിറ്റി’ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിർദേശം.