KERALANEWS

മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ; അർഹരായവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്തുമെന്നും മന്ത്രി

തിരുവനന്തപുരം : മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിയമസഭാ സമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു റേഷന്‍ കാര്‍ഡിലും പേരില്ലെങ്കിലും ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി നേരത്തെ നിയമസഭാ സമ്മേളനത്തിൽ പറഞ്ഞിരുന്നു. റേഷൻ കടകളിൽ സിസിടിവി സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ കാർഡ് മുൻഗണനാ പരിധി ഉയർത്താനാവില്ലെന്നും കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം നിഷേധിച്ച ഭക്ഷ്യമന്ത്രി ഏലക്ക തിരിച്ചെടുക്കുന്നത് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കേണ്ട വിഷയമാണെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close