KERALANEWSTop News

ആറ് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കൺട്രോൾ റൂം തുറന്നിരുന്നു. തിരുവനന്തപുരത്ത് 24 മണിക്കൂറും തുറന്നിരിക്കുന്ന കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കും. 0471-2333101 എന്ന നമ്പറിൽ അടിയന്തര സഹായത്തിനായി വിളിക്കാം.

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. രാവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റാന്നി അടക്കം പത്തനംതിട്ടയില പല ഭാ​ഗത്തും വെള്ളം കയറിത്തുടങ്ങി. താഴ്ന്ന ഇടങ്ങളിലെ റോഡുകളിൽ പലതും വെള്ളം കയറി നിറഞ്ഞ അവസ്ഥയിലാണ്. കൊല്ലത്ത് ആയൂർ- അഞ്ചൽ റോഡ് ഇടിഞ്ഞു. കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാ​ഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി പുല്ലുപാറയ്ക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര–ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close