INDIANEWS

പ്രണയാഭ്യർഥന നിരസിച്ചു; പതിനാലുകാരിയെ നടുറോഡിൽ കുത്തിക്കൊന്നു

പുനെ: പ്രണയാഭ്യർത്ഥന നിരസിച്ചു 14കാരിയെ നടുറോഡിൽ കുത്തിക്കൊന്നു. പുനെയിലാണ് മനസാക്ഷിയെ ഞെട്ടിച്ച് അരും കൊല നടന്നത്. അകന്ന ബന്ധുവായ യുവാവ് പ്രണയാഭ്യർഥന നടത്തിയങ്കിലും അത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായത്. കബഡി പരിശീലനത്തിനായി പോകുന്നതിനിടെയാണ് പെൺകുട്ടിയെ ബന്ധുവായ യുവാവടക്കം മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നത്.

ബിബേവാഡി പ്രദേശത്തെ യാഷ് ലോൺസിൽ കബഡി പരിശീലനത്തിന് പോകുകയായിരുന്നു പെൺകുട്ടി. 22കാരൻ അടക്കമുള്ള മൂന്നംഗ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസന്റെ നിഗമനം. പലതവണയായ പെൺകുട്ടിയെ കുത്തിയതായും ആക്രമണം വളരെ ക്രൂരമായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവസ്ഥലത്ത് വച്ച് തന്നെ പെൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിയെ ആക്രമിച്ച ശേഷം മൂവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപാതകങ്ങലുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇവരെ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close