KERALANEWS

നിപയിൽ ആശ്വാസം; 15 സാമ്പിൾ കൂടി നെഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് : നിപ സമ്പർക്കപ്പട്ടികയിലുള്ള 15 സാമ്പിൾ കൂടി നെഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 123 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം നിപ പ്രതിരോധത്തിൻ്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിൻ്റെ റിപ്പോർട്ട് പ്രതീക്ഷിക്കുന്നുവെന്നും ഉറവിട പരിശോധന തുടരുകയാണെന്നും ഹൈ റിസ്‌ക്കിലുള്ള ആളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നീരീക്ഷണത്തിലുണ്ടെന്നും വീണാ ജോര്‍ജ് അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലൻസ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യ ഘട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ച വവ്വാലുകളിലും ആടുകളിലും വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി. ചാത്തമംഗലത്ത് നിന്നും ആദ്യ ഘട്ടത്തിൽ ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിൾ പരിശോധനാ ഫലവും ഇന്നലെ വൈകിട്ട് നെഗറ്റീവായിരുന്നു. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകളുടെ പരിശോധന നടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close