KERALANEWSTop News

സംസാഥാനത്ത് മഴ മുന്നറിയിപ്പിൽ ആശ്വാസം; തുലാവർഷത്തി​ന്റെ ഭാ​ഗമായുള്ള മഴ തുടരും; കേരളത്തിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകളില്ല

സംസാഥാനത്ത് മഴ മുന്നറിയിപ്പിൽ ആശ്വാസം. കേരളത്തിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുളില്ല. തുലാവർഷത്തി​ന്റെ ഭാ​ഗമായുള്ള മഴ തുടരും. കണക്ക്കൂട്ടലുകൾ മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിട്ടിരുന്നത്. എന്നാൽ ഇപ്പോൾ മഴക്ക് ശമനമുണ്ട്.

ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2010 ല്‍ ലഭിച്ച 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണു മറികടന്നത്. 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വ്വകാല റെക്കോര്‍ഡ് മറികടന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ആദ്യ 45 ദിവസത്തിനുള്ളിലാണ് ഇത്തവണ ഇത്ര കൂടുതല്‍ മഴ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തുലാവര്‍ഷ മഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിനു മുന്‍പ് 2010ലും 1977 (809.1 മില്ലിമീറ്റര്‍) ലുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close