KERALANEWSTop News

പാചകവാതക വിലയിൽ വർദ്ധനവ്; ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപ

തിരുവനന്തപുരം: പാചകവാതക വിലയിൽ വർദ്ധനവ്. 15 രൂപയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോഗ്രാം സിലിണ്ടറിന് കോച്ചിലെ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലത്തിൽ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.

കഴിഞ്ഞ മാസം ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വർധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

ഇന്ന് ഇന്ധന വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close