NEWSSPORTS

ഐ.പി.എൽ; ഡൽഹിയുടെ എക്കാലത്തെയും റൺവേട്ടക്കാരിൽ ഒന്നാമനായി ഋഷഭ് പന്ത്

ഷാർജ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഋഷഭ് പന്ത് സ്വന്തമാക്കി. വിരേന്ദർ സെവാഗിനെ പിന്തള്ളിയാണ് പന്ത് ഈ നേട്ടം കൈവരിച്ചത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലാണ് പന്തിന്റെ ഈ നേട്ടം. 2390 റൺസ് ആണ് പന്ത് നേടിയത്. രണ്ടാമതുള്ള സെവാഗിന് 2382 റൺസാണുള്ളത്‌. 2291 റൺസുമായി ശ്രേയസ്സ് അയ്യർ മൂന്നാമതുണ്ട്. ഡൽഹി ക്യാപ്പിറ്റൽസ് അവരുടെ ഔദ്യോഗിക ട്വിറ്ററിൽ പന്തിന് ആശംസകൾ നേർന്നു.

അതേസമയം ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയി പന്ത്‌ മാറി. 108-ാം ഇന്നിംഗ്സിൽ ആണ് ഈ നേട്ടം കൈവരിച്ചത്. കൊൽക്കത്തക്കെതിരെ ആദ്യം ബാറ്റുചെയ്ത ഡൽഹി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. ഡൽഹിക്ക് വേണ്ടി പന്ത്, സ്മിത്ത് എന്നിവർ 39 റൺസ് വീതം നേടി. കൊൽക്കത്തക്കായി വെങ്കിടേഷ്. നരൈൻ, ഫെർഗൂസൻ എന്നിവർ രണ്ടും സൗത്തി ഒരു വിക്കറ്റും സ്വന്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close