NEWSSPORTS

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം; റൊണാൾഡോക്ക് ഗോൾ,അവസാന മിനിറ്റിൽ പെനാൽറ്റി തടുത്തിട്ട് ഡി ഗിയ, വിമർശകരുടെ വായടിപ്പിച്ച് ജെസ്സി ലിംഗാർഡ്

ലണ്ടൻ : വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. അവസാന മിനിറ്റിൽ പെനാൽറ്റി തടുത്തിട്ട് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ താരമായി. വെസ്റ്റ്ഹാം താരം മാർക് നോബിൾ കിക്ക്‌ ചെയ്ത ഷോട്ട് നിഷ്പ്രയാസമാണ് ഡി ഗിയ തടുത്തിട്ടത്. ലണ്ടനിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ 30ാം മിനിറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ചു വെസ്റ്റ്ഹാം മുന്നിലെത്തി. സൈദ് ബെംറഹ്മയുടെ വകയായിരുന്നു ഗോൾ. കൃത്യം 5 മിനിറ്റ് കഴിഞ്ഞു കളിയുടെ 35ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്കു പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി മികച്ച രീതിയിൽ കളിച്ചു. പക്ഷെ 89ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ജെസ്സി ലിംഗാർഡ് യുണൈറ്റഡിന് ജയം നേടിക്കൊടുത്തു. യങ് ബോയ്സിനെതിരെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്ക് കാരണമായത് ജെസ്സി ലിംഗാർഡിന്റെ ഒരു പിഴവിലൂടെ പിറന്ന ഗോളാണ്. ജെസ്സി ലിംഗാർഡിനെതിരെ സമൂഹ മാധ്യമങ്ങളിൽ അടക്കം നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. അവരുടെയെല്ലാം വായടിപ്പിച്ചായിരുന്നു ലിംഗാർഡിന്റെ ഈ ഗോൾ നേട്ടം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close