
കൊല്ലം: കൊല്ലം ജില്ലയിൽ ആർഎസ്പിക്ക് വീണ്ടും തിരിച്ചടി. സംസ്ഥാന – ജില്ലാ നേതാക്കൾ ഉൾപ്പെടെ ഉൾപ്പടെ 200 ഓളം പേർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ ശ്രീധരൻപിള്ള, മുൻ കൗൺസിലർ, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത്, ആർ.വൈ.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം ആർ.പ്രദീപ്, പി.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ആർ.ശ്രീരാജ് തുടങ്ങിയവരാണ് രാജിവെച്ച പ്രമുഖർ.
പാർട്ടി വിട്ട ആർ.എസ്.പി നേതാക്കളെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ മാലയിട്ട് സ്വീകരിച്ചു. ആർ.എസ്.പി യിൽ വ്യക്തി രാഷ്ട്രീയമെന്ന് ആർ.ശ്രീധരൻപിള്ള പറഞ്ഞു. കൊല്ലത്ത് പോളയത്തോട് എൻഎസ് സ്മാരകത്തിലെത്തിയ നേതാക്കളെ സിപിഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ രക്തഹാരമണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്പിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും പാർട്ടിയിൽ കാര്യങ്ങൾ വ്യക്തികേന്ദ്രീകൃതമാണെന്നും ആർ ശ്രീധരൻപിള്ളയും മറ്റ് നേതാക്കളും പറഞ്ഞു.
യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ ശ്രീധരൻപിള്ള ആർഎസ്പി ബി മുൻ ജില്ലാ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവുമാണ്. തൃക്കടവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കോർപ്പറേഷൻ മുൻ കൗൺസിലറുമാണ് ഡി പ്രശാന്ത്. ആർവൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റി അംഗമാണ് ആർ പ്രദീപ്. ആർ ശ്രീരാജ് പിഎസ്യു (ബി) കൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..