KERALANEWS

ശബരിമല ചെമ്പോല വ്യാജം; ചെമ്പോല യാഥാർഥ്യമാണെന്ന് ഒരു കാലത്തും സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പിലെ ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും തട്ടിപ്പിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചെമ്പോലയുടെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയതും അന്വേഷിക്കുമെന്ന് വ്യക്തമാക്കി. തെറ്റ് കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പൊലീസിനാകില്ല. അതിനാലാണ് കേസിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ ആചാരം സംബന്ധിച്ച് സുപ്രീംകോടതിയിൽ ചെമ്പോല സമർപ്പിച്ചതായി രേഖകലില്ലന്നും അറിവില്ലന്നും വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു നേരത്തെ രംഗത്തെത്തിയിരുന്നു. പുരാവസ്തുതട്ടിപ്പ് കേസിൽ പ്രതിയായ മോൻസന്റെ പക്കൽനിന്നു ലഭിച്ച ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല സംബന്ധിച്ച്‌ വിവാദമുയർന്ന പശ്ചാത്തലത്തിൽ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചെമ്പോല ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത് ഉൾപ്പടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകിയത്. ശബരിമല കേസിൽ ഈ ചെമ്പോല സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പന്തളം രാജകുടുംബത്തിനാണ് ലഭിച്ചത്.

എന്നാൽ ഇത്തരത്തിൽ ചെമ്പോല തെളിവായി സമർപ്പിച്ചതായി തന്റെ അറിവിൽ ഇല്ലെന്ന് മുൻ ദേവസ്വം കമ്മിഷണർ കൂടിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചെമ്പോലയെക്കുറിച്ച് പറയുന്നുണ്ടോയെന്ന പരിശോധിക്കാൻ അഭിഭാഷകരോട് പന്തളംരാജകുടുംബം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close