KERALANEWSTop News

തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ; അന്തിമ പട്ടികയിൽ ഇടം നേടിയത് ഒൻപത് ശാന്തിമാർ

പത്തനംതിട്ട :ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഇന്ന് തുറക്കും. തുലാമാസ പൂജകള്‍ക്കായി വൈകുന്നേരം 5 മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറക്കും.

അതേസമയം ശബരിമല മേൽശാന്തിയെ നാളെ നറുക്കെടുക്കും. തുലാമാസം ഒന്നായ നാളെ രാവിലെ ഉഷഃപൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തിയെ നറുക്കെടുക്കുന്നത്. അന്തിമപട്ടികയില്‍ ഒമ്പത് ശാന്തിമാരാണ് ഇടംനേടിയത്. ഇവരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിന് ഉള്ളില്‍ പൂജ നടത്തിയശേഷമാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് നടക്കും.

തുലാമാസ പൂജയോടനുബന്ധിച്ച് നാളെ മുതല്‍ 21 വരെ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കും.വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവര്‍ക്കാണ് പ്രവേശനം നൽകുക. തുലാമാസ പൂജ പൂര്‍ത്തിയാക്കി 21 ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നവംബര്‍ രണ്ടിന് വൈകീട്ട് വീണ്ടും ശബരിമല നട തുറക്കും. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close