KERALANEWSTop NewsWORLD

നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ശബരീശ സന്നിധിയിൽ; അയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങാൻ പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും സന്നിധാനത്തെത്തി

സന്നിധാനം: നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ശബരീശ സന്നിധിയിലെത്തി. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പരമേശ്വരൻ നമ്പൂതിരിയും നിയുക്ത മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിയും ചുമതല ഏൽക്കുന്നതിന് മുൻപായി അയ്യപ്പൻറെ അനുഗ്രഹം വാങ്ങാനാണ് സന്നിധാനത്തെത്തിയത്. അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയ മേൽശാന്തിമാർ കൺനിറയെ അയ്യപ്പനെ തൊഴുത് മടങ്ങി.

ഇനിയൊരു വർഷക്കാലം അയ്യപ്പസന്നിധിയിൽ കഴിഞ്ഞ് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും പൂജിക്കാൻ ഭാഗ്യം ലഭിച്ച മേൽശാന്തിമാർ ഇനി മലകയറുക അയ്യനെ പരിചരിക്കാനായിരിക്കും. മണ്ഡല-മകരവിളക്ക് ഉത്സവത്തിന്​ നട തുറക്കുന്ന നവംബർ 15ന് വൈകീട്ട്​ ഇവരുടെ സ്ഥാനാരോഹണം നടക്കും. മേൽശാന്തിയായി ചുമതയേറ്റ കഴിഞ്ഞാൽ ഒരു വർഷത്തിന് ശേഷം മാത്രമേ ഇരുവർക്കും തിരികെ പോകാൻ സാധിക്കുകയുള്ളു. സന്നിധാനത്തെത്തിയ ഇരുവരും താഴമൺ മഠത്തിലെത്തി തന്ത്രിമാരിൽ നിന്നും അനുഗ്രഹം വാങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close