NEWSSPORTS

സാഫ് കപ്പ്; ഇന്ത്യക്ക് എട്ടാം കിരീടം; ഗോൾവേട്ടയിൽ ഛേത്രി മെസ്സിക്കൊപ്പം; മലയാളി താരം സഹലിന് ഗോൾ

മാലി : ഇന്നലെ നടന്ന ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിന്റെ (സാഫ്) ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്ത്യ കിരീടമുയർത്തി. സാഫ് കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ ഛേത്രി, സുരേഷ് സിംഗ് വാങ്ജാം, മലയാളി താരം സഹൽ അബ്ദുൾ സമദ് എന്നിവർ ഗോൾ നേടി. ഇന്ത്യയുടെ പന്ത്രണ്ടാം ഫൈനലായിരുന്നു ഇന്നലെ നടന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 49ാം മിനിറ്റിൽ പ്രീതം കോട്ടൽ ബോക്സിനുള്ളിലേക്കു നൽകിയ പന്ത് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഛേത്രി വലക്കുള്ളിലാക്കി. 50ാം മിനിറ്റിൽ സുരേഷ് സിംഗ് ഗോൾ നേട്ടം ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ ബോക്സിനുകളിലേക്ക് കയറിയ യാസിറിന്റെ മികച്ച പാസിലൂടെയായിരുന്നു സുരേഷിന്റെ ഗോൾ. 91ാം മിനിറ്റിൽ ആയിരുന്നു സഹലിന്റെ ഗോൾ. നേപ്പാൾ പ്രതിരോധക്കാരെ കബളിപ്പിച്ച് മനോഹരമായ ഒരു ഷോട്ടിലൂടെയായിരുന്നു സഹലിന്റെ ഗോൾ.

അതേസമയം ഗോൾനേട്ടത്തോടെ ഛേത്രി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഒപ്പമെത്തി. 80 ഗോളുകളാണ് ഇരുവരും നേടിയത്. ഇതോടെ ഛേത്രി സാംബിയയുടെ ഗോഡ്ഫ്രി ചിതാലുവിനെ (79 ഗോളുകൾ) മറികടന്നു. ഫെറെങ്ക് പുസ്‌കാസ് (84), മൊക്താർ ദഹതി (89), അലി ഡെയ് (109), പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (115) എന്നിവർ മാത്രമാണ് പട്ടികയിൽ മുന്നിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close