INDIANEWSTrending

സാമന്ത – നാഗ ചൈതന്യ വേർപിരിയൽ ഔദ്യോഗികമായി കോടതിയിൽ : കൗൺസിലിംഗിൽ പങ്കെടുക്കാൻ താരദമ്പതികൾ

സിനിമാപ്രേമികൾക്കിടയിൽ ഏറെ ചൂടുപിടിച്ചു നടക്കുന്ന ചർച്ചകളിൽ ഒന്നാണ് സാമന്ത – നാഗ ചൈതന്യ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളൽ. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാമന്തയും നാഗ ചൈതന്യയും. താരദമ്പതികൾക്കിടയിൽ സ്വരചേർച്ച ഇല്ലായ്മ ഉടലെടുത്തെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് ഇവരുടേത്. ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നമാണെന്നും, ഇവർ രണ്ടായി വേർപിരിഞ്ഞാണ് താമസം എന്നൊക്കെയുള്ള ഗോസിപ്പുകൾ പുറത്ത് വരുന്നുണ്ട്.

സിനിമാപ്രേമികൾക്കിടയിൽ സോഷ്യൽ മീഡിയയിലും മറ്റും സാമന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതു മുതൽക്കേ താരദമ്പതികൾക്കിടയിലെ അസ്വാരസ്യത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. പിന്നാലെ നടന്ന സാമന്തയുടെ അമ്മായിഅച്ഛൻ നാഗാർജ്ജുനയുടെ പിറന്നാളാഘോഷത്തിൽ സാമന്ത പങ്കെടുക്കാത്തതും, ഒക്ടോബർ ആറിന് വിവാഹ വാർഷികത്തിന് ആശംസാ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാഞ്ഞതും സിനിമാപ്രേമികൾക്കിടെയിലെ ചർച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു കാരണം കൂടി ചർച്ചയിലേക്കെത്തിയിരിക്കുകയാണ്. നാഗാർജുന നടത്താനിരുന്ന ഒരു പത്രസമ്മേളനം മാധ്യമങ്ങളുടെ ചോദ്യത്തെ ഭയന്ന് മാറ്റി വെച്ചുവെന്ന റിപ്പോർട്ടുകളും ഇവരുടെ വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളുമായി ചേർത്തു വായിക്കപ്പെട്ടിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ താരത്തിന് ബുദ്ധിമുട്ടുള്ളതിനാലാണ് പത്രസമ്മേളനം മാറ്റി വെച്ചത് എന്ന തരത്തിലേക്ക് ആരാധകർ വിലയിരുത്തുകയായിരുന്നു. ഇതോടെ കേട്ടതെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് ആരാധകരും.

ഇപ്പോഴിതാ ഈ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും പിരിയുന്നതിന്റെ ഭാഗമായി സാമന്തയും നാഗചൈതന്യയും കുടുംബകോടതിയെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇരുവരും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിങ് ഘട്ടത്തിലാണ് എന്നും ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യമൊക്കെ പുറത്ത് വന്ന റിപ്പോർട്ടുകൾ വെറും ഗോസിപ്പ് എന്ന തരത്തിലായിരുന്നു വിലയിരുത്തിയതെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് താരദമ്പതികളുടെ പിരിയൽ വാർത്തയിൽ വാസ്തവമുണ്ടെന്നാണ് മനസിലാക്കാനാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close