MoviesNEWS

നാഗചൈതന്യയിൽ നിന്ന് ഒരു രൂപ പോലും തനിക്ക് വേണ്ട; ‘കഠിനാധ്വാനം ചെയ്ത് സമ്പാദിക്കും’; നാഗചൈതന്യയില്‍ നിന്ന് 200 കോടി രൂപ വേണ്ടെന്ന് വ്യക്തമാക്കി സാമന്ത

നാഗചൈതന്യയിൽ നിന്ന് വിവാഹ മോചനത്തോടനുബന്ധിച്ച് അവകാശപ്പെട്ട 200 കോടി രൂപ തനിക്ക് വേണ്ടെന്ന് വ്യക്തമാക്കി സമാന്ത. നാഗചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നും തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ടും മുൻനിരയിലെത്തിയ നടിയാണ് താനെന്നും സാമന്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇരുവരും വേർപിരിയുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് താരം പേർപിരിയലിന്റെ കാര്യം വ്യക്തമാക്കിയത്. സാമന്തയുടെ പോസ്റ്റിനു പിന്നാലെ സമാനാമായ കുറിപ്പ് നാ​ഗചെെതന്യയും പോസ്റ്റ് ചെയ്യ്തിരുന്നു. പരസ്പര സമ്മതത്തോടെയാണ് വേർ പിരിയലെന്നും വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള നാലാമത്തെ വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാർത്ത പുറത്തുവന്നത്.

ഞങ്ങളുടെ എല്ലാം ആഭ്യൂതകാംഷികളോടും ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ചെയ്യും ഭർത്തവും ഭാര്യയും എന്നതിൽ നിന്ന് വേർപിരിഞ്ഞ് സ്വന്തം വഴിയിൽ നിങ്ങാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിനു മേലെയായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നത് ഭാ​ഗ്യമായിക്കരുതുന്നു. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴം. ഞ്ങൾക്കിടയിൽ ആ പ്രത്യേക ബന്ധം എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എന്നാണ് സാമന്ത ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. സമാനാമായ കുറിപ്പ് പേര് മാറ്റിയാണ് നാ​ഗചെെതന്യയും പോസ്റ്റ് ചെയ്യ്തത്.

2012 ൽ ​ഗൗതമ വാസു​ദേവ മേനോൻ സംവിധാനം ചെയ്യ്ത യേ മായ ചെസവ എന്ന തെലുങ്കു ചിത്രത്തിലൂടെ നാ​ഗചെെതന്യയുടെ നായികയായാണ് സാമന്ത അരങ്ങേറിയത്. ഈ ചിത്രത്തിന്റെ ലോക്കെഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. 8വർഷത്തോലം നീണ്ട പ്രണയത്തിനോടുവിൽ 2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും തമ്മിലുള്ള നാലാമത്തെ വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് വിവാഹ മോചന വാർത്ത പുറത്തുവന്നത്.

വ്യക്തിപരമായ പ്രശ്‌നങ്ങൾ മാറ്റിവച്ച് സാമന്ത ഇപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ‘വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമുണ്ട്. പ്രൊഫഷണൽ കാര്യങ്ങൾക്ക് മാത്രമാണ് സാമന്ത ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വളരെയധികം ആലോചിച്ച ശേഷമാണ് നാഗചൈതന്യയുടെ സ്വത്തിൽ തനിക്ക് അവകാശപ്പെട്ട ഭാഗം വേണ്ടെന്ന് വെച്ചതെന്ന് സാമന്ത പറഞ്ഞതായി അവരോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

തെലുങ്ക് സിനിമാ മേഖലയിൽ ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായികയായിരുന്നു വിവാഹ സമയത്ത് സാമന്ത. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് കുറച്ച് കാലം വിട്ടുനിന്നു. പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് പുറംലോകമറിഞ്ഞത്. അഭ്യൂഹങ്ങൾ ശരിവെച്ച് കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചു. സാമന്ത അഭിനയിച്ച വെബ്‌സീരീസ് ഫാമിലി മാൻ-2 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close