KERALANEWSTop News

വീട്ടുവളപ്പിൽ ഒരു കോടി രൂപയുടെ ചന്ദനമരം ; സമാധാനമില്ലാതെ കുടുംബം

മറയൂർ (ഇടുക്കി) : വീട്ടുവളപ്പിൽ ചന്ദനമരം നിൽക്കുന്നതിനെ തുടർന്ന് സമാധാനം നഷ്ടപെട്ട അവസ്ഥയിലാണ് മറയൂർ കുണ്ടക്കാട് സ്വദേശി പേരൂർ വീട്ടിൽ സോമനും കുടുംബവും. ഒരു കോടി രൂപ വില വരുന്ന ചന്ദനമരമാണ് സോമന്റെ വീട്ടുവളപ്പിൽ നിൽക്കുന്നത്. വീടിന്റെ പരിസരത്ത് നിന്ന മറ്റു ചന്ദനമരങ്ങൾ നേരത്തെ മോഷ്ടാക്കൾ മുറിച്ച് കടത്തിയിരുന്നു.

ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ മോഷ്ടാക്കൾ എത്തുന്നതിനാൽ വീട്ടുവളപ്പിൽ നിൽക്കുന്ന അവസാന ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്ന് സോമൻ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഒരുപാട് അപേക്ഷകളും സോമൻ നൽകിയിരുന്നു. എന്നാൽ മോഷ്ടാക്കൾ മുറിച്ച് കടത്തിയ ചന്ദന മരങ്ങളുടെ കുറ്റികൾ മാന്തിയെടുക്കാനുള്ള നടപടികൾ മാത്രമാണ് വനംവകുപ്പ് സ്വീകരിച്ചത്. എൽ എ പട്ടയമുള്ള ഭൂമിയായതിനാൽ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കലക്ടർക്കും, തഹസിൽദാർക്കും കത്തു നൽകിയിട്ടുണ്ട്.

2008 ൽ ചന്ദനമരം മോഷ്ടിക്കാനെത്തിയ സംഘം സോമനെ മുറിയിൽ കെട്ടിയിട്ട ശേഷം മരം മുറിച്ചുകൊണ്ടുപോയിരുന്നു. ഇപ്പോൾ വീട്ടു വളപ്പിൽ നിൽക്കുന്ന എൺപത് ഇഞ്ച് വലിപ്പമുള്ള മരത്തിനു ഏകദേശം ഒരു കോടിയോളം രൂപ വില വരും. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ എൽഎ പട്ടയങ്ങളിൽ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങൾ മുറിക്കാൻ ഭൂവുടമയ്ക്ക് അവകാശമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close