deathKERALANEWSTop News

മാധ്യമപ്രവർത്തകൻ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 46 വയസ്സായിരുന്നു.

ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആൻജിയോ പ്ലാസ്റ്റി നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം 5.45 മുതൽ 6.20 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം വീട്ടുവളപ്പിൽ

അമൃത ടിവി യിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്നു അദ്ദേഹം. ആറ് വർഷമായി അമൃത ടിവിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് കാൽ നൂറ്റാണ്ടിന്റെ പത്ര പ്രവർത്തന പാരമ്പര്യമുണ്ട്. സൂര്യ ടിവി, ടി വി ന്യൂ എന്നീ ചാനലുകളിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വാർത്ത അവതാരകനായിരുന്ന ഇദ്ദേഹം അമൃത ടിവി യിലെ ‘എന്റെ വാർത്ത’ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close