KERALANEWS

വികസനത്തിന് തടസം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വാഗതാർഹമെന്നും എം പി; മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശിതരൂർ എം.പി. കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നും വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വാഗതാർഹമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടന വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ വികസനത്തിന് വേണ്ടി നിൽക്കുന്നയാളാണ്. സമരങ്ങളും ഹർത്താലും പ്രശ്നങ്ങളുമായിരുന്നു വ്യവസായികളെ പിന്തിരിപ്പിച്ചത്. വ്യവസായികളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ധൈര്യപൂർവ്വം ശ്രമിക്കുന്നുവെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വ്യവസായികള്‍ക്ക് ധൈര്യത്തോടെ കേരളത്തില്‍ പണം മുടക്കാനുള്ള ആത്മവിശ്വാസമുണ്ടാകണം. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രപചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close