NEWSWORLD

സൗദി അറേബ്യയിൽ പെട്രോൾ ടാങ്ക് മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്; തിരുവനന്തപുരം സ്വദേശി ആശുപത്രിയിൽ ചികിത്സയിൽ

റിയാദ്: സൗദി അറേബ്യയിൽ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്‍മന്ദിരം വീട്ടില്‍ എം. ഷിഹാബുദ്ധീനാണ് പരിക്കേറ്റത്. സൗദിയുടെ തെക്കേ അതിർത്തി പട്ടണമായ നജ്റാനിൽ വെച്ചായിരുന്നു അപകടം. ഷിഹാബുദ്ധീനെ നജ്‌റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പെട്രോള്‍ നിറച്ച ടാങ്കറുമായി റിയാദ് പ്രവിശ്യയിലെ സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുമ്പോള്‍ ഖരിയ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പെട്രോള്‍ മരുഭൂമിയിലേക്ക് തുറന്നു വിട്ടതിന് ശേഷമാണ് വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം.

20 വര്‍ഷത്തിലേറെയായി പ്രാവാസിയായ ഷിഹാബുദ്ധീന്‍ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തരിച്ചെത്തിയത്. നജ്‌റാന്‍ കെ.എം.സി.സി സെക്രട്ടറി സലീം ഉപ്പള, ആക്ടിംങ്ങ് പ്രസിഡന്റ് ലുക്മാന്‍ ചേലേമ്പ്ര തുടങ്ങിയവര്‍ ആശുപത്രിയില്‍ സഹായത്തിനായി രംഗത്തുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close