
ജിദ്ദ: സൗദിയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ഇന്ന് മാത്രം 6,296 പേർ രോഗമുക്തരായി. പുതുതായി 4,843 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 6,57,197 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 6,06,130 ഉം ആയി.
പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,922 ആയി. നിലവിൽ 42,145 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 705 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.22 ശതമാനവും മരണനിരക്ക് 1.35 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,516, ജിദ്ദ 509, മദീന 198, ഹുഫൂഫ് 189, മക്ക 156, ജിസാൻ 113, ദമ്മാം 113, അബഹ 109. സൗദി അറേബ്യയിൽ ഇതുവരെ 5,55,61,587 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,05,888 ആദ്യ ഡോസും 2,35,77,853 രണ്ടാം ഡോസും 65,77,846 ബൂസ്റ്റർ ഡോസുമാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..