KERALANEWS

ഒടിപി പോലും ആവശ്യമില്ലാതെ അക്കൗണ്ടിൽ നിന്നും പണം തട്ടുന്നവർ രം​ഗത്ത്; തട്ടിപ്പുകാർ ഉപയോ​ഗിക്കുന്നത് എസ് ബി ഐ യുടേതിന് സമാനമായ വെബ് സൈറ്റ്; പണം ചോദിച്ചാൽ കൈമലർത്തി ബാങ്കും

തിരുവനന്തപുരം: എസ്.ബി.ഐയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി വ്യാപക പണം തട്ടിപ്പ്. തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് 20,000 രൂപയാണ്. നഷ്ടമായി. സമാനമായ നൂറോളം പരാതികൾ സംസ്ഥാനവ്യാപകമായി സൈബർ പൊലീസിന് ലഭിച്ചെന്നാണ് റിപ്പോർട്ട്. ഒടിപി നമ്പർ കൈമാറാതെയാണ് പലർക്കും പണം നഷ്ടമായത്. എന്നിട്ടും പണം തിരികെ ലഭിക്കുമോ എന്ന ചോദ്യത്തിന് മുന്നിൽ ബാങ്കും കൈമലർത്തുകയാണ്. അക്കൗണ്ട് പ്രവർത്തനരഹിതമാകാതിരിക്കാൻ പാൻകാർഡ് വിവരങ്ങൾ കൈമാറണമെന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ട് പ്രവർത്തന രഹിതമായെന്നും എത്രയും വേഗം കെവൈസി വിവരങ്ങൾ നൽകണമെന്ന മെസേജാണ അക്കൗണ്ട് ഉടമകളെ തേടി ആദ്യം എത്തുന്നത്. ഈ മെസേജിനൊപ്പം നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് എസ്.ബി.ഐയുടേതിന് സമാനമായ വെബ്സൈറ്റിലേക്കാണ്. സാധാരണഗതിയിൽ ആർക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരങ്ങൾ കൊടുത്താൽ ഒടിപി പോലും നൽകാതെ അക്കൗണ്ടിൽ നിന്ന് പണം പോകും. തിരുവനന്തപുരം സ്വദേശിനിയായ ഗീതയ്ക്ക് ഇങ്ങനെ നഷ്ടമായത് 20,000 രൂപയാണ്.

പണം നഷ്ടമായതോടെ എസ്.ബി.ഐയുടെ തിരുവനന്തപുരം ആൽത്തറ ശാഖയിലെത്തി ഗീത പരാതിപ്പെട്ടു. പണം തിരിച്ചുകിട്ടുമോയെന്ന് ചോദിച്ചപ്പോൾ ബാങ്ക് അധികൃതർ കൈമലർത്തി. ഒ.ടി.പി നൽകാതെ പണം പോയാൽ ബാങ്കിന് ഉത്തരവാദിത്വമുണ്ട് എന്ന് റിസർവ് ബാങ്കിൻറെ സർക്കുലർ ഉള്ളപ്പോഴാണിത്. പണം നഷ്ടമായ ശേഷമുള്ള കേസിലും അന്വേഷണത്തിലൊന്നും കാര്യമില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് പ്രാഥമികമായി ഒരു മുൻകരുതലെടുക്കാം. ബാങ്കിൻറെ പേരിലല്ലാതെ ഏതെങ്കിലും നമ്പരുകളിൽ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക. ഒരു വിവരവും നൽകരുത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close