INDIANEWS

ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്ബിഐ മുന്നറിയിപ്പ്; ശനിയാഴ്ച രാത്രി മുതൽ സെർവറുകളിൽ അറ്റകുറ്റപ്പണി; വിശദ വിവരങ്ങൾ ഇങ്ങനെ..

ന്യൂഡൽഹി: ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ് ബി ഐ മുന്നറിയിപ്പ്. ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെടുമെന്നാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ മുന്നറിയിപ്പ് നൽകിയത്.

ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയാണ് അറ്റകുറ്റപ്പണി നടക്കുക. സെർവറുകളിൽ അറ്റകുറ്റപ്പണി​ നടക്കുന്നതിനാലാണ്​ സേവനം തടസ്സപ്പെടുന്നതെന്നും എസ്​ബിഐ ട്വീറ്റിൽ അറിയിച്ചു.

ഇൻറർനെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ലൈറ്റ്​, യുപിഐ സേവനങ്ങൾ തടസ്സപ്പെടുമെന്നാണ്​ എസ്​ബിഐയുടെ അറിയിപ്പ്​. 300 മിനിറ്റ്​ നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസ്സം നേരിടുക.ജനങ്ങൾക്ക്​ നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്​ബിഐ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close