NEWSWORLD

സുഹൃത്തിന്റെ മൊബൈൽ ഫോണിൽ കണ്ടത് മകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പ്രതിയായ ഉറ്റ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി പിതാവ്

മോസ്കോ: തന്റെ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സുഹൃത്തിനെ കുത്തിക്കൊന്ന് പിതാവ്. ഒലെഗ് സ്വിരിഡോവ് എന്ന (32) കാരനെയാണ് വ്യാചെസ്ലാവ് സ്ലാവ മട്രോസോവ് എന്ന 34 കാരനാണ് കൊലപ്പെടുത്തിയത്. റോക്കറ്റ് എഞ്ചിൻ ഫാക്ടറിയിലെ മുൻ തൊഴിലാളിയായിരുന്നു മട്രോസോവ്.

സ്വിരിഡോവ് തന്റെ ആറ് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് മട്രോസോവ് കാണുകയായിരുന്നു. തുടർന്നാണ് സുഹൃത്തിനെ മട്രോസോവ് കൊലപ്പെടുത്തിയത്. തന്റെ സുഹൃത്ത് തുടർച്ചയായി ഫോണിൽ എന്താണ് നോക്കുന്നതെന്ന് അറിയാൻ സുഹൃത്ത് ഉറങ്ങിയ സമയത്ത് ഫോൺ എടുത്ത് നോക്കുകയായിരുന്നു. എന്നാൽ അതിൽ കണ്ട ദൃശ്യങ്ങൾ ആ പിതാവിനെ തകർക്കുന്നതായിരുന്നു. തന്റെ മകൾ വാവിട്ട് കരയുന്ന ദൃശ്യങ്ങൾ പോലും ഫോണിൽ മട്രോസോവ് കണ്ടു. മാത്രമല്ല ഫോണിൽ ആറും 11ഉം വയസ്സുള്ള മറ്റ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകളും ഉണ്ടായിരുന്നു. ഇയാളുടെ ഇരയായി ആരോപിക്കപ്പെടുന്നവരിൽ ഒരാൾ മുൻ പങ്കാളിയുടെ മകളാണെന്നും റിപ്പോർട്ടുണ്ട്.

ബലാത്സംഗത്തെ കുറിച്ച് മട്രോസോവ് ആദ്യം ലോക്കൽ പോലീസിനെ അറിയിച്ചിരുന്നു. പിന്നീടാണ് സുഹൃത്തിനെ വക വരുത്താൻ മട്രോസോവ് തീരുമാനിച്ചത്. വിന്റായ് ഗ്രാമത്തിനടുത്തുള്ള താൽക്കാലിക ശവക്കുഴിയിലാണ് സ്വിരിഡോവിന്റെ മൃതദേഹം കണ്ടെത്തിയത്. നല്ല രീതിയിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അതേസമയം സംഭവത്തെ തുടർന്നുള്ള ആഴ്‌ചകളിൽ മാട്രോസോവിന് വൻ പൊതുജന പിന്തുണയുണ്ടായി. മാട്രോസോവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേർ ഒപ്പിട്ട നിവേദനമാണ് അധികൃതർക്ക് നൽകിയിരിക്കുന്നത് . ഏത് അച്ഛനും ഇത് ചെയ്യുമായിരുന്നു , ഇത് എല്ലാവർക്കും ഒരു മാതൃകയായിരിക്കും.‘ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close