KERALANEWS

കോവളം കടൽത്തീരത്ത് കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന കടൽ പുല്ല്; കേരളതീരത്ത് കാണപ്പെടാത്ത ഇവ കോവളത്ത് എത്തിയതിന്റെ കാരണമറിയാതെ ഗവേഷകർ; കടലിനടിയിൽ പ്രത്യേക പ്രതിഭാസമുണ്ടായെന്നും സംശയം

തിരുവനന്തപുരം: കോവളം തീരത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന കടൽ പുല്ല് ആണെന്ന് കണ്ടെത്തി. കടൽ പശുവിന്റെ മുഖ്യ ആഹാരമായ ഇവ ലൈറ്റ് ഹൗസ് മുതൽ ഗ്രോവ് ബീച്ചുവരെയുളള തീരത്താണ് തിരയിൽപ്പെട്ട് തീരത്തടിഞ്ഞത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇവ നിരനിരയായി അടിഞ്ഞത്. സിറിംഗോഡിയം ഐസോ എറ്റിഫോളിയം, സൈമോഡോസിയ സെറുലാറ്റ എന്നീ ശാസ്ത്രീയ പേരുകളുളള കടൽപ്പുല്ലുകളാണ് അടിഞ്ഞത്. തിങ്കളാഴ്ച്ച വൈകിട്ടോട്ടെ കേരളാ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ മറൈൻ ബയോഡൈവേസിറ്റി ഡയറക്ടർ പ്രൊഫ. കെ.പദ്മകുമാർ കോവളം തീരതെത്തി ഇവയുടെ സാമ്പിളുകൾ ശേഖരിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വംശനാശഭീഷണിനേരിടുന്നവയുടെ പട്ടികയിൽപ്പെടുന്ന കടൽപ്പുല്ലുകളാണ് ഇവയെന്ന് കണ്ടെത്തിയത്.കടലിലെ ജീവജാലങ്ങൾക്കുളള കാർബൺഡയോക്‌സൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് ഇവയെ അറിയപ്പെടുക. കേരളത്തീരത്ത് ഇവ കാണപ്പെടാറില്ല. അതേ സമയം രാമേശ്വരം, ലക്ഷദ്വീപ് അടക്കമുളള കടലിൽ ഇവ കാണപ്പെടാറുണ്ടെന്ന് ഡയറക്ടർ പറഞ്ഞു.

തീരക്കടലിനോട് ചേർന്നുളള അടിത്തട്ടിലാണ് ഇവ വ്യാപകമായി വളരുന്നത്. കോവളം തീരത്ത് ഇവ വന്നടിഞ്ഞതിന്റെ കാരണം കണ്ടെത്തണം. ഇത്രയുമധികം ഒരേ സ്ഥലത്ത് തന്നെ അടിഞ്ഞതാണ് കൂടുതൽ അന്വേഷി്ക്കുക. കടലിനടിയിൽ ഏതെങ്കിലും തരത്തിലുളള പ്രത്യേക പ്രതിഭാസങ്ങളുണ്ടായതിനെ തുടർന്നാണ് ഇവ ഇളകി തിരക്കൊപ്പം തീരത്തടിഞ്ഞതാവാമെന്നും കരുതുന്നുണ്ട്. ഇതേക്കുറിച്ചും പഠനം നടത്തേണ്ടിവരുമെന്ന് പ്രൊഫ. പദ്മകുമാർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close