NEWSTop NewsWORLD

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി സ്ഫോടനം; ജർമയിൽ നാല് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

മ്യൂണിച്ച്: ജർമനിയിൽ രണ്ടാം ലോക മഹാ യുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി അപകടം. നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ടണലിനായി കുഴിക്കുമ്പോഴായിരുന്നു സ്ഫോടനം

മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ ഒരു എസ്‌കവേറ്റർ മറിഞ്ഞു. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ ട്രയിൻ സർവീസുകൾ തടസ്സപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് എഴുപതു വർഷം കഴിഞ്ഞിട്ടും ജർമനിയിൽ അക്കാലത്തെ ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്. ഓരോ വർഷവും രണ്ടായിരം ടൺ സജീവ ബോംബുകളെങ്കിലും കണ്ടെത്താറുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധകാലത്ത് 1.5 മില്യൺ ടൺ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ്-അമേരിക്കൻ യുദ്ധവിമാനങ്ങൾ വർഷിച്ചിട്ടുള്ളത്. ആറു ലക്ഷം പേരാണ് സ്‌ഫോടനങ്ങളിൽ ജീവൻ നഷ്ടമായത്. 15 ശതമാനം ബോംബുകൾ പൊട്ടിയില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ ചിലവ ഇരുപതടി താഴ്ചയിൽ വരെയാണ് മറഞ്ഞു കിടക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close