INDIANEWS

ഫോട്ടോയെടുക്കാൻ പോയ ജേർണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്ത ശക്തിമിൽ കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബൈ ഹൈക്കോടതി; വധശിക്ഷ നൽകുന്നതിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആകരുതെന്നും പ്രസ്താവന

മുംബൈ: മാധ്യമ പ്രവർത്തകയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശക്തിമിൽ കൂട്ട ബലാത്സംഗ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. വധശിക്ഷ നൽകുന്നതിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആകരുതെന്നും വിധി പറയുന്നതിനിടെ കോടതി പ്രസ്താവിച്ചു.

ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നുവെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. എന്നാൽ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ലെന്നും അപൂർവ്വമായ വധശിക്ഷ ഒരിക്കലും ജനരോഷത്തിന്‍റെ അടിസ്​ഥാനത്തിലാകരുതെന്നും ഹൈകോടതി ബെഞ്ച്​ പ്രസ്​താവിച്ചു.

ഇനിയുള്ള കാലം മുഴുവൻ പ്രതികൾ ജയിലിൽ കഴിയേണ്ടി വരും. ഇവർക്ക്​ പരോൾ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വിധിച്ചു.

ശക്​​തി മിൽസ്​ കൂട്ടബലാത്സംഗക്കേസ്​

2013ൽ മുംബൈയിലെ പ്രവർത്തനരഹിതമായ ശക്​തി മിൽസ്​ പരിസരത്ത്​ സഹപ്രവർത്തകനൊപ്പം ഫോ​ട്ടോഷൂട്ടിനായി എത്തിയതായിരുന്നു 22കാരിയായ ഫോട്ടോ ജേണലിസ്റ്റ്​. അവിടെവെച്ച്​ അഞ്ചംഗ സംഘം സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഊഴം വെച്ച്​ പ്രതികൾ യുവതിയെ പീഡനത്തിനിരയാക്കി.

പ്രായപൂർത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. വിജയ്​ ജാദവ്​, മുഹമ്മദ്​ കാസിം ബംഗാളി, മുഹമ്മദ്​ സാലിം അൻസാരി, സിറാജ്​ റഹ്​മാൻ ഖാൻ, ആകാശ്​ എന്നിവരായിരുന്നു ഫോ​ട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതികൾ. ജുവനൈൽ ഹോമിലേക്കയച്ച ആകാശ്​ പിന്നീട്​ ശിക്ഷ കഴിഞ്ഞ്​ പുറത്തെത്തിയ ശേഷം സ്വന്തമായി ക്രിമിനൽ സംഘം രൂപീകരിച്ചു.

19 വയസ്സുള്ള ഒരു ടെലിഫോൺ ഓപ്പറേറ്ററും പീന്നീട്​ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതേ പ്രതികളിൽ ചിലർ മിൽ വളപ്പിൽ വെച്ച്​ കൂട്ടബലാത്സംഗം നടത്തിയെന്നായിരുന്നു ആരോപണം. 2013 ജൂലൈ-ആഗസ്റ്റ്​ മാസങ്ങളിലായി നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. മൂന്ന്​ പേർ രണ്ട്​ കേസുകളിലും പങ്കുള്ളവരായിരുന്നു.

കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം, തെളിവ് നശിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയ അഞ്ചുപേരെയും കോടതി ശിക്ഷിച്ചു.

2014ൽ രണ്ട്​ കേസിലും പ്രതിയായ മൂന്ന്​ പേർക്ക്​ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശാലിനി ഫൻസാൽക്കർ ജോഷിയാണ്​ വധശിക്ഷ വിധിച്ചത്​. ജാദവ്​, ബംഗാളി, അൻസാരി എന്നിവർക്കാണ്​ വധശിക്ഷ ലഭിച്ചത്​. ഖാന്​ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 19 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക

മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close