KERALANEWSTop NewsTrending

സെക്രട്ടറിയേറ്റിന് മുമ്പിൽ എഴര വർഷമായി മകളെ കാത്തിരിക്കുന്ന മറ്റൊരമ്മ; മാതാപിതാക്കളും പാർട്ടി നേതാക്കളും ചേർന്ന് കുഞ്ഞിനെ കടത്തിയ കഥയാണ് അനുപമയുടേതെങ്കിൽ ശകുന്തളയ്ക്ക് പറയാനുള്ളത് കേരള പോലീസ് മകളെ തട്ടിയെടുത്ത കഥ..

തി​രു​വ​ന​ന്ത​പു​രം: തന്നിൽ നിന്നും പറിച്ചുമാറ്റപെട്ട കുഞ്ഞിന് വേണ്ടി ഇന്നലെ അനുപമ സമരം ചെയ്യുമ്പോൾ സ്വന്തം മകളെ കാത്ത് മറ്റൊരു അമ്മ കൂടി സെക്രട്ടറിയേറ്റിന്റെ മുമ്പിലുണ്ടായിരുന്നു. എഴര വർഷമായി സ്വന്തം മകൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരമ്മ..ബാലരാമപുരം സ്വദേശി ശകുന്തള. മാതാപിതാക്കളും പാർട്ടി നേതാക്കളും ശി​ശു​ക്ഷേ​മ​സ​മി​തി​യുമെല്ലാം ചേർന്ന് സ്വന്തം കുഞ്ഞിനെ നാടുകടത്തിയ കഥ അനുപമ പറയുമ്പോൾ ഈ അമ്മയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. പോലീസുകാർ ചേർന്ന് മകളെ തട്ടിയെടുത്ത കഥ..

ബാ​ലാ​വ​കാ​ശം ഉ​യ​ർ​ത്തി ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ശകുന്തളയുടെ മകളെ പോലീസ് സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് പി​ടി​ച്ചു​കൊ​ണ്ടു​പോവുകയായിരുന്നു. മ​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് മകളുടെ വിവരങ്ങളോ ഒന്നും ശ​കു​ന്ത​ള​ക്ക് ഇന്ന് അ​റി​യി​ല്ല. മ​ക​ളെ അ​ന്വേ​ഷി​ച്ച് ഇവർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. 15 വ​യ​സ്സു​കാ​രി​യാ​യ അ​മ​ലു​വി​നെ​യും കാ​ത്ത് ഈ ​അ​മ്മ ഇപ്പോഴും സെക്രട്ടറിയേറ്റിന് മു​ന്നി​ലു​ണ്ട്.

2014 ലാണ് ശകുന്തള സെക്രട്ടറിയേറ്റിന്റെ മുമ്പിലെത്തുന്നത്. അന്ന് അവർ മൂന്ന് പേരായിരുന്നു. ശകുന്തളയും ഭർത്താവ് സുകുമാരനും പിന്നെ അവരുടെ മകൾ അമലുവും. സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് സെൻറ് ഭൂ​മി പൊ​ലീ​സ് ഒ​ത്താ​ശ​യോ​ടെ അ​യ​ൽ​വാ​സി കൈ​യ​ട​ക്കിയതാണ് ഇവരുടെ ദുരിതങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ ശകുന്തളയുടെ ഭർത്താവ് സുകുമാരന് വെട്ടേൽക്കുകയും ചെയ്തു. പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതോടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ ശ്രമിച്ചെങ്കിലും സെക്രട്ടറിയേറ്റിലേക്ക് കടത്തിവിട്ടില്ല. ഇതിന് പിന്നാലെയാണ് മകളുമായി ശകുന്തള സമരം ആരംഭിച്ചത്.

ഒരു വർഷത്തോളം 2015 വ​രെ മകൾ അ​മ​ലു​വും ശകുന്തളയോടൊപ്പം സ​മ​ര​പ്പ​ന്ത​ലി​ലു​ണ്ടാ​യി​രു​ന്നു. എന്നാൽ വി​ദ്യാ​ഭ്യാ​സ​വും ബാ​ല്യ​വും ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണിച്ച് 2015ൽ ​അ​മ​ലു​വി​നെ ശ​കു​ന്ത​ള​യു​ടെ മ​ടി​ത്ത​ട്ടി​ൽ​നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചു​കൊ​ണ്ടു​പോ​കുകയായിരുന്നു. പക്ഷെ സുകുമാരനെ വെട്ടിയ സംഭവത്തിൽ ഏക സാക്ഷിയായിരുന്ന അമലുവിനെ കൊണ്ടുപോയത് അന്ന് കേസെടുക്കാതെ പ്രതികളെ രക്ഷിച്ച അതെ സി. ഐ ആയിരുന്നെന്ന് ശകുന്തള പറയുന്നു.

ശകുന്തള ഇന്ന് മകൾക്കായി അന്വേഷിക്കാതെ സ്ഥലങ്ങളില്ല. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും ശി​ശു​ക്ഷേ​മ സമിതിയി​ലു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അന്വേഷിച്ചപ്പോൾ കു​ട്ടി സ​മി​തി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. മ​ക​ളെ​തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നിടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​ൻ കാ​റി​ടി​ച്ച് മ​ര​ണ​പ്പെ​ടു​കയും ചെയ്തതോടെ കുടുംബത്തെയാകെ നഷ്ടപെട്ട അവസ്ഥയിലാണ് ശകുന്തള. കലങ്ങിയ കണ്ണുകളും പട്ടിണിയിൽ മെലിഞ്ഞ് എല്ലും തോലുമായ ശരീരവുമായി മറ്റൊരു അമ്മയും കൂടി നീതി നിഷേധിക്കപ്പെട്ട് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ കാത്തിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close