KERALANEWSTop News

കൊല്ലം ശാസ്താംകോട്ടയിൽ ഡോക്ടറെ മർദ്ദിച്ച കേസ്; ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ കോൺ​ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

കേസിൽ ശ്രീകുമാർ അടക്കം ഏഴ് പേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. കഴി‍ഞ്ഞ ദിവസം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നടന്ന അക്രമത്തിന് പിന്നാലെയാണ് കോസെടുത്തത്. കിണറ്റിൽ വീണു മരിച്ചയാളുടെ മൃതദേഹം ഡോക്ടർ ആംബുലൻസിലെത്തി പരിശോധിച്ച് മരണം ഉറപ്പാക്കണം എന്ന കോൺ​ഗ്രസ് നേതാക്കളുടെ ആവശ്യം ഡോക്ടർ നിരാകരിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

മൃതദേഹവുമായെത്തിയവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് മോർച്ചറിയിലാക്കി മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട്, കോൺ​ഗ്രസ് നേതാവും ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കിണറ്റില്‍ വീണ് മരിച്ചയാളുടെ മൃതദേഹവുമായാണ് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയത്. എന്നാൽ, മൃതദേഹം ആശുപത്രിയിൽ കയറ്റി മരണം സ്ഥിരീകരിക്കാൻ ഇവർ തയ്യാറായില്ല. പകരം ഡോക്ടർ ആംബുലൻസിനുള്ളിൽ വന്ന് മരണം സ്ഥിരീകരിക്കണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഉപകരണങ്ങളുടെ സഹായത്തോടെ ജീവനുണ്ടോ എന്ന് നോക്കണമെന്നും ആശുപത്രിക്കുള്ളിലേക്ക് കിണറ്റിൽ വീണയാളെ കൊണ്ടുവരണമെന്നും ഡ്യൂട്ടി ഡോക്ടർ ആവശ്യപ്പെട്ടു.

തുടർന്ന് കിണറ്റിൽ വീണയാളെ ആശുപത്രിയിലേക്ക് എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രം​ഗം മാറുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്ച്ചു. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ രംഗത്തെത്തി.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുകയാണ്. ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പണിമുടക്കി പ്രകടനം നടത്തി. അതേസമയം, ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ആരോപിക്കുന്നത്. ഇയാൾ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close