
അടിമാലി: സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് മലമുകളിൽ വീണ് മരിച്ചു. കോതമംഗലം സ്വദേശിയായ ഷിബിൻ ഷാർലി (25) ആണ് മരിച്ചത്. കലൂർ ബജാജ് ഫിനാൻസിൽ ജീവനക്കാരനായിരുന്നു.
ഇന്ന് രാവിലെ 8.15 ഓടെ അടിമാലിക്കടുത്ത് കരടിപ്പാറ വ്യൂ പോയന്റിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള മലയുടെ മുകളിലേയ്ക്ക് കയറുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം മൂന്നാറിന് തിരിച്ചത്.സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേയ്ക്ക് കയറുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
മൃതദ്ദേഹം അടിമാലി മോണിങ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ . വെള്ളത്തു വൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.