KERALANEWSTop News

പാലക്കാട് ഷോപ്പ് ഓൺ വീൽസിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി; നടപടി കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പ്രതിഷേധത്തെ തുടർന്ന്

പാലക്കാട്: പാലക്കാട് ഷോപ് ഓൺ വീൽസിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ബിഎംഎസിന്റെ ശ്രമഫലമായാണ് സ്വകാര്യ കുത്തകകൾ കെഎസ്ആർടിസി പാലക്കാട് ഡിപ്പോയുടെ ഭൂമി കയ്യേറിയതും ഒഴിപ്പിച്ചതും. പ്രതിഷേധത്തെ തുടർന്ന് ഷോപ്പിന് മുന്നിലുണ്ടായിരുന്ന ‘bakes n Snacks’ എന്ന കമ്പനിയുടെ എന്ന പേരും മാറ്റി. ഇപ്പോൾ ഷോപ്പ് വീണ്ടും മിൽമയുടെ പേരിൽ തന്നെയാണ്.

സംസ്ഥാന സെക്രട്ടറി കെ.രാജേഷിന്റെ നേതൃത്വത്തിലാണ് കെഎസ്ടി എംപ്ലോയീസ് സംഘ് പ്രവർത്തകർ ഷോപ്പ് ഓൺ വീൽ പദ്ധതിയിലെ സിപിഎമ്മുകാരെ ഒഴിപ്പിക്കുന്ന പ്രവർത്തനം നടത്തിയത്. ‌ഷോപ്പ് ഓൺ വീൽസ് പദ്ധതിയുടെ മറവിൽ ആയിരം സ്ക്വയർഫീറ്റോളം സ്ഥലമായിരുന്നു ഇവിടെ സ്വകാര്യ വ്യക്തികൾ കയ്യേറി കച്ചവടം നടത്തിയിരുന്നത്. ബസ് ഇടാനുള്ള സ്ഥലം മാർക്ക് ചെയ്ത് നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസി സിഎംഡി ഇറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ ബിഎംഎസ് പ്രവർത്തകർ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു.

കെഎസ്ആർടിസി ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന “ഷോപ്പ് ഓൺ വീൽ” പ്രോജക്ട് അഴിമതിയുടെയും കടുംവെട്ടിൻ്റെയും കൂത്തരങ്ങായി മാറുന്നെന്നുവെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ രാജേഷ് പറഞ്ഞിരുന്നു. പഴയ വാഹനങ്ങൾ രൂപമാറ്റം വരുത്തി വാണിജ്യ പ്രാധാന്യമുള്ള കെഎസ്ആർടിസിയുടെ കണ്ണായ പ്രദേശത്ത് സ്ഥാപിച്ച് ഗവൺമെൻ്റിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് കൊടുക്കുന്ന പദ്ധതിയാണ് “ഷോപ്പ് ഓൺ വീൽ” എന്ന പദ്ധതി. എന്നാൽ ഇതിന്റെ മറവിൽ കെഎസ്ആർടിസിയുടെ സ്ഥലം സിപിഎമ്മുകാർ കയ്യടക്കുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ഭാഗമായി, മിൽമ, മത്സ്യഫെഡ്, കുടുംബശ്രീ സംരഭകരേയും ഉപയോഗിക്കും എന്നായിരുന്നു സർക്കാരും കെഎസ്ആർടിസിയും അറിയിച്ചിരുന്നത്. അത്തരത്തിൽ പാലക്കാട് ഡിപ്പോയിൽ റോഡിനോട് ചേർന്ന് പ്രധാനപ്പെട്ട സ്ഥലത്ത് ഒരു ബസ് സ്ഥാപിച്ച് മിൽമയ്ക്ക് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കു നൽകുന്നു എന്നാണ് പ്രഖ്യാപിച്ചത് . എന്നാൽ ഈ ബസ് ഇന്ന് ഷോപ്പ് നടത്തുന്നത് “bakes n Snacks ” എന്ന സിപിഎമ്മിൻ്റെ സന്തതസഹചാരിയാണെന്ന് എംപ്ലോയിസ് സംഘ് ചൂണ്ടിക്കാട്ടുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തിന് ചുറ്റും ആയിരത്തിലധികം സ്ക്വയർ ഫീറ്റ് സ്ഥലം ഇവർ വേലി കെട്ടി തിരിച്ചു.

പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഒരു മാസം ഒരു ബസ് പാർക്ക് ചെയ്യുന്ന സ്ഥലവും ഒപ്പം കൈവശപ്പെടുത്തിയ 1000 സ്ക്വയർ ഫീറ്റ് സ്ഥലവും ചേർത്ത് മാസം കേവലം ഇരുപതിനായിരം രൂപ മാത്രമായിരുന്നു വാടക. സ്ഥലം കൈയ്യേറിയത് ചോദ്യം ചെയ്ത കെഎസ്ആർടിസി ജീവനക്കാരോട് ഷോപ്പ് ഉടമ പറഞ്ഞത് ഞാൻ മാസം 20,000 രൂപയല്ല 60,000 രൂപയാണ് നൽകുന്നത് എന്നാണെന്നും സംഘടന പറയുന്നു. കെഎസ്ആർടിസിക്ക് ഇരുപതിനായിരമേ കിട്ടുന്നുള്ളു. ബാക്കി 40,000 രൂപ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കേണ്ടത് കെഎസ്ആർടിസി മാനേജുമെൻ്റാണെന്നും എംപ്ലോസിസ് സംഘ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. സംഭവത്തി​ന്റെ യാദ്ധാർത്യം പുറത്ത് വന്നതോടെയാണ് ഷോപ്പ് ഓൺ വീൽസിന്റെ മറവിൽ സ്വകാര്യ കുത്തകകൾ കയ്യേറിയ പാലക്കാട് ഡിപ്പോയുടെ ഭൂമി സംസ്ഥാന സെക്രട്ടറി കെ.രാജേഷിന്റെ നേതൃത്വത്തിൽ കെ എസ് ടി എംപ്ലോയീസ് സംഘ് പ്രവർത്തകർ ഒഴിപ്പിച്ചത്.

മാസം 20,000 രൂപയല്ല 60,000 രൂപയാണ് നൽകുന്നത് എന്ന കടയുടമയുടെ വാക്കുകളിൽ നിന്നാണ് കള്ളം പൊളിയാൻ തുടങ്ങിയത്. വാടകയായി കെഎസ്ആർടിസിക്ക് ഇരുപതിനായിരമേ കിട്ടുന്നുള്ളു. ബാക്കി 40,000 രൂപ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന ചോദ്യത്തിന് കെഎസ്ആർടിസി മാനേജുമെ​ന്റിന് മറുപടി ഉണ്ടായിരുന്നില്ല. ഇവിടെയാണ് “ഷോപ്പ് ഓൺ വീലി”ൻ്റെ പേരിൽ നടക്കുന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് പൊതുജനങ്ങൾക്ക് മുന്നിൽ എത്തുന്നത്.

ഷോപ്പ് ഓൺ വീൽസ് എന്നത് കെഎസ്ആർടിസിയുടെ നവീന ആശയമായിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ആരും ഇത് ഏറ്റെടുത്ത് നടത്താൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളുമായി ചേർന്ന് നടപ്പിലാക്കിയത്. അതിലൊന്നും കെഎസ്ആർടിസി ചട്ടലംഘനം നടത്തിയിട്ടില്ല. ഇപ്പോൾ ഇതൊരു അവസരമായി കണ്ട് കേരളത്തിലുടനീളം എല്ലാ ഡിപ്പോകളിലും ബസ് ഇടാനുള്ള സ്ഥലം മാർക്ക് ചെയ്ത് പൊതു ജനങ്ങൾക്കും, കച്ചവടം നടത്താൻ താൽപര്യമുള്ളവർക്കും ടെൻഡർ ചെയ്തു കൊടുക്കാനാണ് തീരുമാനമെന്നും മാനേജ്മെന്റ് അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close