KERALANEWSTop News

തിരുവനന്തപുരത്ത് എസ് ഐ ഓടിച്ച കാർ അപകടമുണ്ടാക്കിയ സംഭവം; പോലീസുകാരൻ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ; കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം

തിരുവനന്തപുരം: പട്ടത്ത് പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് അപകടമുണ്ടാക്കിയത് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരുടെ ആരോപണം. കാർ ഓടിച്ചെത്തിയ എസ് ഐ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളാണ് ഇടിച്ച് തെറിപ്പിച്ചത്. ട്രാഫിക് എസ് ഐ അനിൽകുമാറാണ് കാർ ഓടിച്ചിരുന്നത്. ആർക്കും പരിക്ക് പറ്റാത്ത സംഭവത്തിൽ വാഹനങ്ങൾക്ക് കേടുപാടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരം പട്ടം പൊട്ടക്കുഴിയിലായിരുന്നു സംഭവം. ട്രാഫിക് എസ് ഐ അനിൽകുമാർ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടെന തന്നെ പോലീസെത്തി കാർ സംഭവ സ്ഥലത്ത് നിന്ന് നീക്കി. അനിൽകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു .നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ അനിൽകുമാറിനെ വൈദ്യപരിശോധനക്കെന്ന പേരിൽ പൊലീസ് ഉടൻ ജീപ്പിൽ കയറ്റി കൊണ്ടുപോയി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. അനിൽകുമാറിനെ വൈദ്യപരിശോധക്ക് വിധേയനാക്കിയെന്നും, തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കുടമകൾക്ക് നഷ്ടപരിഹാരം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close