KERALANEWSTop News

സംസ്ഥാനത്ത് വീണ്ടും ‘സിക’; തിരുവനന്തപുരത്ത് 62 വയസുകാരന് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയാണ് വീണ്ടും സിക സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് തിരുപുറം മണ്ണക്കൽ സ്വദേശിയായ 62 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം ഒന്നിനാണ് സിക ബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് പരണിയം പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ തിരുപുറം പഞ്ചായത്തിന്റെ സഹായത്തോടെ മണ്ണക്കല്ലിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് സ്‌പ്രേയിങ്, കൊതുക് ഉറവിട നശീകരണം, ഫീവർ സർവേ തുടങ്ങിയവയും നടത്തി. പ്രദേശവാസികൾക്ക് കൊതുകുവലകളും വിതരണം ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. സിക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ 9,18,753 പേരെയാണ് സ്‌ക്രീൻ ചെയ്തത്.

4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് കേസുകൾ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാൽ ആ കുഞ്ഞിനും സിക വൈറസ് മൂലമുള്ള പ്രശ്നമുണ്ടായില്ല. ജൂലൈ 8നാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗർഭിണിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close