INDIANEWSTop News

വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം; സിൽവർ‍ ലൈൻ പദ്ധതിയിൽ കുരുക്ക് വീഴുന്നു

ഡൽഹി: വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയതോടെ സിൽവർ‍ ലൈൻ പദ്ധതിയിൽ കുരുക്ക് വീഴുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. കടബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിനാകുമോയെന്നും റെയിൽവേ മന്ത്രാലയം ചോദിച്ചു. സ്വപ്നപദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് പ്രതിസന്ധി. റെയിൽവേ മന്ത്രാലയത്തിന്റെ ചോദ്യത്തിന് പരിശോധിച്ച് മറുപടി നൽകാമെന്നായിരുന്നു സംസ്ഥാനത്തിൻറെ മറുപടി.

പദ്ധതിക്ക് അന്തിമാനുമതി തേടാൻ ശ്രമിക്കുന്ന കേരളത്തെ ആശങ്കയിലാക്കുന്നതാണ് റെയിൽവേ മന്ത്രാലയത്തിൻറെ ഈ ഈ നിലപാട്. വരുന്ന നവംബർ ആദ്യവാരത്തോടെ സിൽവർ റെയിലുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര റെയിൽവെ മന്ത്രി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി, കെ റെയിൽ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. 63,941 കോടിയാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്.

ഇതിൽ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. പ്രതിപക്ഷത്തിൻറെ എതിർപും കേന്ദ്രസർക്കാരിൻറെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സർക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും. വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്നാണ് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജൻസികളിൽ നിന്ന് ഇത്രയും തുക വായ്പനെടുക്കാനായിരുന്നു ശുപാർശ. എന്നാൽ വായ്പ ബാധ്യത ഏറ്റെടുക്കുന്നതിൽ പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്. സിൽവർ‍ ലൈനിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗങ്ങളാണ് ആലോചിക്കുന്നതെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close