INDIANEWSTop News

തമിഴ്‌നാട്ടിലെ പടക്ക കടയിൽ പൊട്ടിത്തെറി; മരണം ആറായി, 11 പേരുടെ നില ഗുരുതരം; ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്ക കടയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം ആറായി. 11 പേർ ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ആറ് പേർക്കാണ് പൊട്ടിത്തെറിയിൽ ജീവൻ നഷ്ടമായത്.

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്. അഞ്ച് പേർ മരിക്കുകയും 12 പേർക്ക് പരിക്കേറ്റതായാണ് ആദ്യം പുറത്തു വന്നത്. പിന്നീട് മരണം ആറാകുകയായിരുന്നു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും തമിഴ്‌നാട് മുഖ്യമന്ത്രി നിർദേശിച്ചു.

പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ദീപാവലി ആഘോഷത്തിന് വേണ്ട പടക്കങ്ങൾ നിർമിക്കുന്നതിനായി തയ്യാറാക്കിയ പടക്കശാലയിലാണ് തീപിടുത്തവും തുടർന്ന് പൊട്ടിത്തെറിയുമുണ്ടായത്. ഇത് സമീപപ്രദേശങ്ങളിലും ഭീതി പരത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close