HEALTHNEWS

സെക്സിൽ ശ്രദ്ധിക്കാതെ പോകരുത് ഈ ആറു കാര്യങ്ങൾ; വിദഗ്ദർ പറയുന്നത്..

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പങ്കാളിയുമൊത്തുള്ള നല്ല നിമിഷങ്ങൾ നന്നായി ചിലവഴിക്കാൻ കഴിയാതെ പോകുന്നവരാണ് നമ്മളിൽ പലരും. അതിമനോഹരമായ സെക്സിൽ ശാരീരിക ഉല്ലാസം മാത്രമല്ല, മാനസിക ഉല്ലാസവും ലഭിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയാൽ എല്ലാ സന്തോഷവും ഇല്ലാതാകാൻ കാരണമായേക്കും. ഇത് ജീവിതത്തെ താളപ്പിഴകളിലേക്ക് കൂടി നയിക്കാനും കാരണമാകും.

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡോ. യോൻ കെ ഫുൾബ്രൈറ്റ് തന്റെ പുസ്തകത്തിൽ ചിലത് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സെക്സിനിടയിൽ അരുതാത്ത കാര്യങ്ങൾ ഇവയാണ്.

  1. ഏതെങ്കിലും പ്രത്യേക രീതി എന്നത് സെക്സിലില്ല

സെക്സ് എന്നാൽ ചില ശരീരഭാഗങ്ങൾ മാത്രം പങ്കെടുപ്പിക്കുന്ന മത്സരമല്ലെന്ന് മനസിലാക്കണം. സ്തനങ്ങളും കൃസരിയും ജി സ്‌പോട്ടും എന്നിവയിലൂടെ മാത്രമേ രതിമൂർച്ഛയിലേക്ക് എത്താനാകൂവെന്ന ധാരണ ആദ്യമേ മാറ്റണം. ഏതെങ്കിലും പ്രത്യേക രീതി എന്നത് സെക്സിലില്ല. മനസുവച്ചാൽ ശരീരത്തിന്റെ മുക്കുംമൂലയും നിങ്ങൾക്ക് ജി സ്‌പോട്ടാക്കി മാറ്റാം.

  1. പഴങ്കഥകൾ പറഞ്ഞ് നശിപ്പിരുത്

പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ആനന്ദവേളകളെ ‘പഴങ്കഥകൾ’ പറഞ്ഞ് നശിപ്പിരുത്. മുൻപ് നിങ്ങൾ കാമുകിയുമായോ വേറെ ഏതെങ്കിലും പങ്കാളിയുമായോ നടത്തിയ വേഴ്ചകളുടെ നല്ലതും ചീത്തയുമായ കഥകളൊന്നും പറയാനുള്ള സമയമല്ല ഇതെന്ന് പ്രത്യേകം ഓർമിക്കണം. പഴങ്കഥയിലല്ല, നിങ്ങളുടെ മുന്നിലുള്ള ഈ സമയം അവിസ്മരണീയമാക്കാനാണ് ശ്രമിക്കേണ്ടത്.

3.​ സെക്‌സെന്നാൽ വെറുതെ കിടപ്പല്ല

പുരുഷന്മാരോ സ്ത്രീകളോ ആയിക്കോട്ടെ. എപ്പോഴുമുള്ള പരാതിയാണ് ലൈംഗികബന്ധത്തിനിടയിൽ പങ്കാളി ‘യാതൊന്നും’ ചെയ്യുന്നില്ല എന്നത്. ഇണചേരലിനിടെ പങ്കാളിക്ക് യാതൊരു ചലനവുമില്ലെന്നതാണ് പുരുഷന്മാരുടെ പരാതി. ഒരു കാര്യം ഓർമിക്കുക. എല്ലാവരും ആഗ്രഹിക്കുന്നത് ആക്ടീവ് ആയ പങ്കാളിയെ ആണ്. ആ നിമിഷത്തിൽ സ്വയം മറന്ന് ആനന്ദിക്കാൻ ശ്രമിക്കുക. മറ്റുള്ളവയൊക്കെ മറന്നേക്കുക. സെക്സ് പുതിയൊരു അനുഭവമാകും. ഞരക്കങ്ങളും അല്പം ഉച്ചത്തിലുള്ള ശീൽക്കാരങ്ങളും കൂടിയായാൽ സംഗതി ഡബിൾ ഓകെയാകും.

4,. മദ്യം കുടിച്ച് വെറുപ്പിക്കരുത്

പങ്കാളിയെ മുഷിപ്പിക്കുന്ന വിരുന്നുകാരനായി നിങ്ങൾ ഒരിക്കലും മാറരുത്. സെക്സിനായി പോയി പങ്കാളിയുടെ കിടപ്പറയും കുളിമുറിയും നാറ്റിക്കരുതെന്ന് ചുരുക്കം. ഇത് പങ്കാളിയുമൊത്തുള്ള ബന്ധം തകരാൻ തന്നെ കാരണമായേക്കാം.

5.​ മദ്യം കൂടുതലായാലും കുഴപ്പം

മദ്യം അൽപസ്വൽപം അകത്താക്കിയാൽ അത് നിങ്ങളുടെ കാമചോദനയെയും ആത്മവിശ്വാസത്തെയും ഉണർത്തിയേക്കാം. എന്നാൽ അതിൽ കൂടുതലായാൽ കുഴപ്പങ്ങളേറെയാണ്. രണ്ട് ഗ്ലാസിൽ അധികമായാൽ പുരുഷന്മാർക്ക് ഉദ്ധാരണം വേണ്ടവിധത്തിൽ നടക്കാതെ വന്നേക്കാം. സ്ത്രീകൾക്ക് യോനിയിൽ വരൾച്ച അനുഭവപ്പെടാം. ഇതുമാത്രമല്ല, കുടിച്ച് സ്വബോധത്തോടെയല്ലാത്ത ലൈംഗിക ബന്ധം പല അപകടങ്ങളും വരുത്തിവച്ചേക്കാം.

  1. നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യം ഉണ്ടെന്നറിയുക

യഥാർത്ഥ ജീവിതത്തിൽ നിങ്ങളെ മോഡലുകളുടെ മുഖ സൗന്ദര്യവുമായോ മേനിയഴകുമായോ അഴകളവുകളുമായോ താരതമ്യം ചെയ്യേണ്ടതില്ല. നിങ്ങൾക്ക് നിങ്ങളുടേതായ സൗന്ദര്യവും ആരെയും ആകർഷിക്കാൻ കഴിയുന്ന രൂപഭംഗിയും ഉണ്ടെന്ന് അറിയുക. ഒരു ചെറു പുഞ്ചിരിയോടെ തുടങ്ങുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close