പാമ്പിനെ സ്കിപ്പിംഗ് റോപ്പ് ആക്കി യുവാവിന്റെ ചാട്ടം; മിണ്ടാപ്രാണിയോടുള്ള ക്രൂരതയെന്ന് സോഷ്യൽ മീഡിയ; ആരെയും അമ്പരപ്പിക്കുന്ന വൈറൽ വീഡിയോ കാണാം

മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്ന പല കൗതുക ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ഇതിൽ അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ പല വീഡിയോകളും വൈറലാകാറുമുണ്ട്. പാമ്പിനെ ഹെയർ ബാൻഡാക്കി തലയിൽ കെട്ടി മാളിൽ കറങ്ങിയ യുവതിയുടെ വീഡിയോ ഉൾപ്പെടെ അതിനുദാഹരണമാണ്. അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നതും ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ്. പാമ്പിനെ സ്കിപ്പിംഗ് റോപ്പ് ആക്കി ചാടുന്ന യുവാവ്.
പാമ്പിനെ സ്കിപ്പിംഗ് റോപ്പ് ആക്കി യുവാവ് ചാടുന്നത് വീഡിയോയിൽ വ്യക്തമാണ്. യുവാവ് പാമ്പിന്റെ തലയിലും വാലിലും പിടിച്ച് കുറുകെ ചാടുകയാണ്. ഇടയ്ക്ക് ആ യുവാവിന്റെ കയ്യിൽ നിന്നും പാമ്പിന്റെ പിടി വിട്ടുപോകുന്നുമുണ്ട്. വിഡിയോ ഞെട്ടിക്കുന്നതാണ്. വൻ രോഷവും ഉയരുന്നുണ്ട്. മിണ്ടാപ്രാണിയോട് എന്തിന് ഈ ക്രൂരത എന്നാണ് പലരും ചോദിക്കുന്നത്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുക എന്നും വിഡിയോ കണ്ടവർ പ്രതികരിക്കുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക