INSIGHTMoviesNEWS

‘ശ്രീരാഗമേ’ എന്ന ഗാനം, ചില ന്യൂജൻ ആളുകൾ കവർ ആക്കി കബറടക്കി, ശരത്തിന്റെ വാക്കുകളിൽ പരിഭവമോ?

മലയാളി പ്രേക്ഷകർ ഇന്നും മൂളി നടക്കുന്ന ഗാനമാണ് പവിത്രത്തിലെ ശ്രീരാഗമോ.. എന്ന് തുടങ്ങുന്ന ഗാനം. ശരത് ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഈ പാട്ടിന്റെ നിരവധി കവർ വെർഷനുകൾ ഇറങ്ങുന്നുണ്ട്. ഇപ്പോഴിതാ പാട്ടിന്റെ കവർ വേർഷനുകളെക്കുറിച്ച് പറയുകയാണ് ശരത്. കൈരളി ടി.വി സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക് 7 എന്ന പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.’അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരും കവർ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നാണ് താരം പറയുന്നത്.

സംഗീത സംവിധായകന്റെ വാക്കുകൾ ഇങ്ങനെ… ”അമേരിക്കൻ പ്രസിഡന്റ് ഒഴികെ എല്ലാവരും കവർ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്. കൂടാതെ ചിലർ ഈ പാട്ടിനെ കവർ ആക്കി കബറടക്കി. 23-ാം വയസിലാണ് ശരത് പവിത്രം എന്ന ചിത്രത്തിന്റെ പാട്ടുകൾക്ക് സംഗീതം നൽകുന്നത്. ‘ശ്രീരാഗമോ…’ എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകൻ പറഞ്ഞു തന്നപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നും ശരത് പറയുന്നു.’ആ പാട്ടിന്റെ തീം കേട്ടപ്പോൾ ഞാനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടിൽ നടക്കുന്നത്. കംപോസിങ്ങിന്റെ ഭാഗമായി ഞങ്ങൾ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അയൽക്കാരന് ക്ലാസിക്കൽ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടിൽ വരും. അങ്ങനെ ഒരിക്കൽ അയാൾ പാടിയ പക്കല നിലപടി എന്ന കീർത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്. ഒപ്പം എന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്,’ ശരത് പറയുന്നു.

സിനിമയിൽ ഈ പാട്ട് കണ്ടശേഷം ദാസേട്ടൻ പറഞ്ഞ കാര്യം വളരെ രസകരമായിരുന്നെന്നും ശരത് പറയുന്നു. എടാ മോനേ, ഞാൻ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങൾക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്, എന്നാണ് യേശുദാസ് പറഞ്ഞതെന്നും ശരത് പറയുന്നു .19-ാം വയസ്സിൽ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി കൊണ്ടാണ് ശരത് സംഗീതസംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും സജീവമാണ് ശരത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close