NEWSSPORTS

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം; ചാന്ദിമലിന്റെ പോരാട്ടം പാഴായി

കൊളംബോ : ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 28 റൺസ് ജയം. കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഐഡൻ മാർക്രമിന്റെ ബാറ്റിംഗ് പ്രകടനത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. 48 റൺസ് നേടിയ മാർക്രം തന്നെയാണ് കളിയിലെ താരവും. മാർക്രമിനു പുറമെ ഓപ്പണർമാരായ ഡി കോക്കും ഹെൻഡ്രിക്‌സും ഒന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ശ്രീലങ്കക്ക് വേണ്ടി ഹസരംഗ രണ്ടും ചമീര, തീക്ഷണ, ശനക എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കക്കു 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനെ സാധിച്ചുള്ളൂ. ശ്രീലങ്കക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും സ്‌കോർ 34ൽ വെച്ച് ഓപ്പണർ ആവിഷ്‌ക ഫെർണാണ്ടോ റൺ-ഔട്ട് ആയതു തിരിച്ചടിയായി. അതേ സ്‌കോറിൽ വെച്ച് തൊട്ടടുത്ത ഓവറിൽ ലങ്കക്ക് രാജപക്ഷയെ നഷ്ടമായി. ആദ്യ പന്തിൽ തന്നെ ലങ്കൻ ബൗളർ മഹാരാജ് വിക്കറ്റിന് മുന്നിൽ കുടുക്കുവായിരുന്നു. ലങ്കൻ കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ദിനേശ് ചാന്ദിമൽ പൊരുതി നോക്കിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കൻ ബൗളർമാർ ലങ്കയെ തടഞ്ഞു. 66 റൺസുമായി പുറത്താകാതെ നിന്ന ചാന്ദിമൽ ആണ് ലങ്കൻ ടീമിലെ ഉയർന്ന സ്‌കോറർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫോർട്ട്വിൻ, നോർജെ, മഹാരാജ്, പ്രീറ്റോറിയസ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ശ്രീലങ്ക 2-1നു സ്വന്തമാക്കിയിരുന്നു.
സ്‌കോർ : ദക്ഷിണാഫ്രിക്ക 163-5 , ശ്രീലങ്ക 135-6

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close