NEWSTECHTop NewsWORLD

‘ഇൻസ്പിരേഷൻ 4’; ചരിത്രം കുറിച്ച് സ്പേസ് എക്സ്; വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് അയച്ചു; സാധാരണക്കാരെ അയച്ചത് കുട്ടികളുടെ ആശുപത്രിക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചിരിക്കുന്ന ദൗത്യത്തിൽ

സാൻഫ്രാൻസിസ്കോ : ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി സ്പേസ് എക്സ്. ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ മൂന്ന് സാധാരണക്കാരെയാണ് ബഹികാരാകാശത്തേയ്ക്ക് അയച്ചത്. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകത്തിൽ ടെക് സംരംഭകനും പൈലറ്റുമായ ജാരെഡ് ഐസാക്‌മാനൊപ്പമാണ് ഇവർ യാത്ര തിരിച്ചത്. യാത്രികർ ശനിയാഴ്ച മടങ്ങിയെത്തും.

ഇൻസ്പിരേഷൻ 4 എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. സെയിന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമാണ് യാത്രയുടെ പ്രധാനലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക. ഷിഫ്റ്റ് 4 പേമെന്റ്സ് സ്ഥാപകനും സി.ഇ.ഒ.യുമായ ജാരെഡ് ഐസാക്‌മാനും, മൂന്നു സാധാരണക്കാരുമാണ് ദൗത്യത്തിൽ പങ്കാളികളാകുന്നത്. കുട്ടിക്കാലത്തെ രക്താർബുദം ബാധിച്ച വ്യക്തിയും സെയ്‌ന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആർസെനോക്സാണ് യാത്രക്കാരിലൊരാൾ. സിയാൻ പ്രോക്ടർ, ക്രിസ് സെബ്രോസ്കി എന്നിവരാണ് മറ്റുള്ളവർ. മൂന്നുപേരുടെയും ചെലവ് വഹിക്കുന്നത് ഐസാക്‌മാനാണ്. ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ദൗത്യസംഘം പുറപ്പെട്ടത്.

ഇൻസ്പിരേഷൻ 4 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം ഭൂമിക്ക് ചുറ്റും മൂന്ന് ദിവസം പരിക്രമണ പറക്കൽ നടത്തും. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ കയറിയാണ് യാത്ര തിരിച്ചത്. ശനിയാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു സ്പ്ലാഷ്ഡൗൺ ഉപയോഗിച്ച് മൂന്ന് ദിവസത്തെ യാത്ര അവസാനിപ്പിച്ച് യാത്രികർ മടങ്ങിയെത്തും.

ശതകോടീശ്വരൻ എലോൺ മസ്കിൻറെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സാധാരണക്കാർക്കുവേണ്ടി നടത്തുന്ന ആദ്യദൗത്യംകൂടിയാണിത്. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). പെയ്പാലിന്റെയും ടെസ്‌ല മോട്ടോഴ്സിന്റെയും സ്ഥാപകനായ എലോൺ മസ്ക് ആണ് ഇതിന്റെയും സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചെലവു കുറക്കുക എന്നതും ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്. സ്പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണ്ത്തിനു ശേഷം തിരിച്ച് ലാന്ഡ് ചെയ്യുന്ന തരത്തിലുള്ളവയാണ്. അതേസമയം ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായവയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close