KERALANEWS

ഗാന്ധിജയന്തി ദിനത്തിൽ ആശംസയുമായി ജോർജ് പോൾ ഗാന്ധിയും; സമൂഹത്തിലെ നാനാമേഖലയിലുള്ളവർ നടത്തുന്ന ഗാന്ധിസ്മരണകളുമായി പ്രത്യേക പരിപാടി; മംഗളം കോളേജ് വിദ്യാർത്ഥികൾ ചെയ്ത ഗാന്ധിജയന്തിദിന പ്രത്യേക പരിപാടി ശ്രദ്ധേയമാകുന്നു

ഗാന്ധിജയന്തി ദിനത്തിൽ മംഗളം കോളേജ് വിദ്യാർത്ഥികൾ ചെയ്ത പ്രത്യേക പരിപാടി ശ്രദ്ധ നേടുന്നു. പ്രത്യേക പരിപാടിയിൽ സമൂഹത്തിലെ വിവിധമേഖലയിലുള്ളവർ ഗാന്ധിജിയെ പറ്റിയുള്ള സ്മരണകൾ പങ്കുവെക്കുകയും രാഷ്ട്രപിതാവിന്റെ സേവനങ്ങളെയും കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. വൈഷ്‌ണവ ജനതോം എന്ന ഗാനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവർ സംസാരിക്കുന്നുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഗാന്ധിജിയുടെ വേഷം അഭിനയിച്ച് അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ജോർജ് പോൾ ഗാന്ധി എന്ന ജോർജ് പോളിന്റെ അഭിമുഖവും ശ്രദ്ധേയമാണ്. 1985 മെയ്ദിനാഘോഷത്തിലാണ് ആദ്യമായി ഇദ്ദേഹം രാഷ്ട്ര പിതാവിന്റെ വേഷം അവതരിപ്പിച്ചത്. പിന്നീട് ഇക്കാലമത്രയും ജോർജ് പോൾ ഗാന്ധിജിയുടെ വേഷം അവതരിപ്പിക്കുന്നുണ്ട്.

ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പുകളുടെ വലിയ ശേഖരം തന്നെ സ്വന്തമായുള്ള മാത്യു എം തറക്കുന്നേലിന്റെ അഭിമുഖവും പരിപാടിയിൽ ഉൾപ്പെടുന്നു. ഗാന്ധിജിയുടെ മരണത്തിന് ശേഷം ഇന്ത്യൻ ഗവൺമെന്റ് പുറത്തിറക്കിയ ഗാന്ധിജിയുടെ ചിത്രമുള്ള നാല് സ്റ്റാമ്പുകൾ അടക്കം ഗാന്ധിജിയുടെ നിരവധി സ്റ്റാമ്പുകളുടെ ശേഖരണം കൈക്കലുള്ള ഇദ്ദേഹം ഈ സ്റ്റാമ്പുകളെല്ലാം കാണിക്കുന്നുണ്ട്. ഗാന്ധിജിയുടെ നൂറാം ജന്മവാർഷികം ആഘോഷിച്ച സമയത്ത് അയർലണ്ട്, ജർമനി തുടങ്ങി നിരധി രാജ്യങ്ങൾ ഗാന്ധിജിയോടുള്ള ബഹുമാനാർത്ഥം ഇറക്കിയ സ്റ്റാമ്പുകൾ ഉൾപ്പെടെ വലിയൊരു സ്റ്റാമ്പ് ശേഖരണം തന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

മുൻ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ Dr. സിറിയക് തോമസ്, അഡ്വ. കെ അനിൽകുമാർ, എന്നിവരും പരിപാടിയിൽ ഗാന്ധിസ്മരണ നടത്തുന്നുണ്ട്.

എം സി വർഗീസ് ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥി ജോയൽ ജോക്കുട്ടൻ വൈഷ്ണവ ജനതോം എന്ന ഗാനം ആലപിക്കുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close