EducationKERALANEWSTrending

എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു; ഇത്തവണയും ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് മലപ്പുറം പികെഎംഎംഎച്ച്എസിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എഴുത്തുപരീക്ഷയും മാർച്ച് 10 മുതൽ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയുമാണ് നടക്കുക. രാവിലെ 9:45 മുതൽ 12:30 വരെയാണ് പരീക്ഷ സമയം.

എസ്.എസ്.എൽ.സി ടൈം ടേബിൾ

മാർച്ച് 31 രാവിലെ 9:45 – 11:30 വരെ – ഒന്നാം ഭാഷ പാർട്ട് വൺ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ: ഇംഗ്ലീഷ്, അഡീ: ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)

ഏപ്രിൽ 6 ബുധൻ 9:45 മുതൽ 12:30 വരെ – രണ്ടാം ഭാഷ ഇംഗ്ലീഷ്

ഏപ്രിൽ 8 വെള്ളി 9:45 11:30 – മൂന്നാം ഭാഷ, ഹിന്ദി/ജനറൽ നോളജ്

ഏപ്രിൽ 12: 9:45 – 12:30 – സോഷ്യൽ സയൻസ്

ഏപ്രിൽ 19: 9:45 – 12:30 – ഗണിതശാസ്ത്രം

ഏപ്രിൽ 21: 9:45 – 11:30 – ഊർജതന്ത്രം

ഏപ്രിൽ 25 : 9:45 – 11:30 – രസതന്ത്രം

ഏപ്രിൽ 27 : 9:45 – 11:30 – ജീവശാസ്ത്രം

ഏപ്രിൽ 29 : 9:45 – 11:30 ഒന്നാംഭാഷ പാർട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്‌പെഷ്യൽ ഇംഗ്ലീഷ്, ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക്) അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്), സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)

മാർച്ച് 10 മുതൽ 19 വരെ – ഐ.ടി പ്രാക്ടിക്കൽ പരീക്ഷ

വിദ്യാർഥികളുടെ എണ്ണത്തിൽ വർധന

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 4,21,887 പേർ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത് 4,26,967 പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5,080 പേർ കൂടുതലാണ്. 2016ന് ശേഷം ആദ്യമായാണ് തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധന വരുന്നത്.

2015-ൽ പരീക്ഷ എഴുതിയവർ 468243 പേർ ആയിരുന്നെങ്കിൽ 2016 ൽ ഇത് 473803 ആയി വർധിച്ചു. പിന്നീടുള്ള വർഷങ്ങളിലെല്ലാം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായിരുന്നു പ്രവണത. ഇത്തവണ പ്രൈവറ്റായി 393 പേരും പരീക്ഷയെഴുതുന്നുണ്ട്. സർക്കാർ സ്‌കൂളുകളിൽ 1,41,479 പേരും എയ്ഡഡിൽ 2,55,942 പേരും അൺഎയ്ഡഡിൽ 29,546 പേരും പരീക്ഷയെഴുതും. മൊത്തം പരീക്ഷയെഴുതുന്നവരിൽ 2,18,903 പേർ ആൺകുട്ടികളും 2,08,064 പേർ പെൺകുട്ടികളുമാണ്.

3,059 സ്‌കൂളുകൾക്കായി 2,962 കേന്ദ്രങ്ങളിലാണ് (ഗവ.1166, എയ്ഡഡ് 1421, അൺഎയ്ഡഡ് 372 ) പരീക്ഷ. ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിൽ 574 പേരും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിൽ 882 പേരും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ്. 2104 കുട്ടികൾ.

ഏറ്റവും കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസിലാണ്. ഇവിടെ ഒരു വിദ്യാർഥിയാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയിൽ 78,237 പേരും വിദ്യാഭ്യാസ ജില്ലയിൽ 27,485 പേരും പരീക്ഷയെഴുതും. പത്തനംതിട്ടയാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്ന ജില്ല.10529 കുട്ടികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close